ബാംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതികരണവുമായി പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി. എന്തെങ്കിലും നിരോധിക്കുമെന്ന് കേട്ടാല്‍ എന്തിനാണ് നിങ്ങള്‍ പ്രയാസപ്പെടുന്നതെന്ന് മഅ്ദനി ചോദിച്ചു. ബാംഗളൂരുവില്‍ ജയിലിനു പുറത്ത് ചികിത്സയില്‍ കഴിയുന്ന മഅ്ദനി കശാപ്പ് നിരോധനത്തിനെതിരെ തുറന്നടിക്കുന്ന വീഡിയോ ഫ്രീതിങ്കേഴ്‌സ് ആണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘അരി തരുന്നത്‌പോലും നിരോധിച്ചാലും വിശ്വാസിക്ക് ആകാശത്ത് നിന്നുവീഴുന്ന ഫാസിസത്തിന്റെ കുടകൊണ്ട് തടുക്കാന്‍ കഴിയാത്ത മഴത്തുള്ളികള്‍ കൊണ്ട് ജീവിച്ചുപോകാന്‍ കഴിയുന്നമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുസ്‌ലിം ഉമ്മത്തിനെ ഏതെങ്കിലും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടയെന്നാണ് റമസാനിനെ മുന്‍നിര്‍ത്തി പറയാനുള്ളത്. റമസാനിന്റെ തലേദിവസം പുതിയ തീരുമാനങ്ങള്‍ കൊണ്ടുവന്ന് പരാജയപ്പെടുത്താം എന്ന് കരുതുന്നവരോട് നിങ്ങള്‍ ബീഫുമാത്രമല്ല, ആടും കോഴിയും സര്‍വ്വ മീനും, അരിയും കൂടി നിരോധിച്ചാലും ആകാശത്ത് നിന്ന് വീഴുന്ന മഴത്തുള്ളികള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ജീവിക്കും, പുഴയിലൂടെ ഒഴുകുന്ന വെള്ളമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും എന്ന് കാണിച്ചുകൊടുക്കാനുള്ള ജീവിതപരിചയവും ചങ്കുറപ്പുമുള്ളവരാണ് മുസ്‌ലിം ഉമ്മത്ത്’- മഅ്ദനി പറഞ്ഞു.

watch video: