X

മധ്യപ്രദേശിന് ഒരു പുതിയ ജില്ലകൂടി

ഭോപ്പാല്‍: മധ്യപ്രദേശിന് ഒരു പുതിയ ജില്ലകൂടി നിലവില്‍ വന്നു. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയത്. നിവാരി എന്നാണ് പുതിയ ജില്ലയുടെ പേര്. ഒക്ടോബര്‍ ഒന്നിനാണ് പുതിയ ജില്ല നിലവില്‍ വരുന്നത്.

തിക്കാഗഡ് ജില്ലയിലെ മൂന്ന് താലൂക്ക് ഉള്‍പ്പെടുത്തിയാണ് പുതിയ ജില്ല രൂപീകരിക്കുന്നത്. നിവാരി, ഒര്‍ച്ച, പൃഥ്യുവിപൂര്‍ എന്നീ താലൂക്കുകളാണ് പുതിയതായി രൂപം കൊണ്ട ജില്ലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ജില്ല രൂപപ്പെടുന്നതോടുകൂടി മധ്യപ്രദേശില്‍ 52 ജില്ലകളാവും.

chandrika: