X
    Categories: CultureMoreViews

മഹാരാഷ്ട്രയില്‍ നിര്‍ണായക സഖ്യ നീക്കവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സഖ്യ നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-എന്‍.സി.പി-ബി.എസ്.പി സഖ്യത്തിനാണ് വഴിയൊരുങ്ങുന്നത്. എന്‍.സി.പി തലവന്‍ ശരത് പവാറും ബി.എസ്.പി അധ്യക്ഷ മായാവതിയും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഒന്നിച്ചുനില്‍ക്കാന്‍ ധാരണയായത്. കര്‍ണാടകക്ക് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവാന്‍ ബി.എസ്.പി തയ്യാറാവുന്നത്.

കൂടുതല്‍ പ്രതിപക്ഷ കക്ഷികളെ ചേര്‍ത്ത് സഖ്യം വിപുലീകരിക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്. സി.പി.എം, എന്‍.ഡി.എ മുന്‍ ഘടകകക്ഷിയായ സ്വാഭിമാനി ശെത്കരി സംഘടന, ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍ എന്നിവയേയും സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വിദര്‍ഭ മേഖലയില്‍ ബി.എസ്.പിക്കുള്ള സ്വാധീനം സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. അടുത്ത ഒക്ടോബറിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്നേക്കുമെന്ന സൂചനയിലാണ് കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: