X
    Categories: indiaNews

എൻസിപി യെ പിളർത്തി അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി

മഹാരാഷ്ട്രയിൽ എൻ സി പി പിളർന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. അതേസമയം, ഈ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം.
അജിത് പവാർ പക്ഷത്ത് നിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.എൻസിപിയുടെ രാഷ്ട്രീയനിലനിൽപ് തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് അജിത് പവാറിന്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നത്. സുപ്രിയ സുലെ നേതൃനിരയിലേക്ക് വന്നതോടെയാണ് അജിത് പവാർ ശരദ് പവാറുമായി തെറ്റിയത്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ അനുനയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഈ അവസരം ബിജെപി മുതലെടുക്കുകയായിരുന്നു.

അതേസമയം, എൻസിപി കേരള ഘടകം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നിൽക്കുമെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഏ കെ ശശീന്ദ്രൻ പ്രതികരിച്ചു. അജിത് പവാറിന്റേത് അധികാര രാഷ്ട്രീയമാണ്. അജിത് പവാറിനൊപ്പം കേരളത്തിൽ നിന്ന് ആരുമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

webdesk15: