ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വടക്ക് കിഴക്കന്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്‍.എസ് ജസ്വാളിനെതിരെയാണ് നടപടി. ജസ്വാളിനെതിരായ നടപടി കരേസന തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് ശരിവെച്ചു.

2016 ല്‍ നടന്ന സംഭവത്തില്‍ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈനിക കോടതി വിചാരണയില്‍ കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പെന്‍ഷന്‍ പോലും അനുവദിക്കാതെയാണ് ജസ്വാളിനെ പിരിച്ചുവിട്ടത്.

2016 ല്‍ ചണ്ഡിഗഢില്‍ സൈന്യത്തിന്റെ വെസ്‌റ്റേര്‍ണ്‍ കമാന്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് ആര്‍.എസ് ജസ്വാളിനെതിരായ പരാതി ഉയരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ഇയാള്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന കോര്‍ട്ട് മാര്‍ഷലില്‍ കുറ്റക്കാരനായി കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈയില്‍ ആണ് ജനറല്‍ ബിപിന്‍ റാവത്ത് ആര്‍.എസ് ജസ്വാളിനെതിരായ നടപടിയില്‍ ഒപ്പുവെക്കുന്നത്.