മലപ്പുറം: മലപ്പുറത്തുകാരുടെ സ്നേഹത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ മലപ്പുറത്തെത്തിയ ന്യൂസ് 18 ലെ റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത്താണ് മലപ്പുറം എന്താണെന്ന് ചുരുങ്ങിയ വരികളില്‍ ലോകത്തോട് വിളിച്ച് പറയുന്നത്. മലപ്പുറത്ത് കണ്ട ഏറ്റവും വലിയ സംഗതി, ഏത് വീട്ടീപ്പോയാലും ‘ങ്ങള് കയിച്ചാ’ ന്നൊരു ചോദ്യം ഉണ്ടാകുമെന്ന് പറഞ്ഞ് കൊണ്ടാണ് സുര്‍ജിത്ത് കുറിപ്പിട്ടത്.

മലപ്പുറത്തെ നിരന്തരം അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് സുര്‍ജിത്തിന്റെ കുറിപ്പ്. നേതാക്കാന്‍മാരുടെയും സാദാരണക്കാരുടേയും വീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് സുര്‍ജിത്ത് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ”മലപ്പുറത്ത് കണ്ട ഏറ്റവും വലിയ സംഗതി ! ഏത് വീട്ടീപ്പോയാലും ‘ങ്ങള് കയിച്ചാ’ ന്നൊരു ചോദ്യം, സ്‌നേഹത്തോടെ ഭക്ഷണം നീട്ടുന്ന മനുഷ്യരെ ഒരു യാത്രക്കിടയിലും കണ്ടിട്ടില്ല കണ്ണ് നിറയും ഭായ്” എന്നായിരുന്നു പോസ്റ്റ്. മലപ്പുറത്തെ നിരന്തരം അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് സുര്‍ജിത്തിന്റെ കുറിപ്പ്.

അതിന് താഴെയായി സുര്‍ജിത്തിട്ട കമന്റും വൈറലായി. മത രാഷ്ട്രീയ വ്യത്യാസമില്ലാതെ സകലരുടേയും ഭാഷ സ്‌നേഹന്റേതാണെന്ന് സുര്‍ജിത്ത് പറയുന്നു. ആദ്യം പോയത് പാണക്കാട്ടേക്കാണ് , സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പുള്ള ദിവസം അവിടെ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ്. അവിടെ നിലയുറപ്പിച്ചു.പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും അബ്ദുള്‍ വഹാബും ഇറങ്ങി വന്നു. ഒപ്പം ഹൈദരലി തങ്ങളും മൈക്ക് നീട്ടി , ബൈറ്റ് കിട്ടി. ഞാനും എന്റെ കാമറാമാനും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. ശേഷം ശിഹാബ് തങ്ങള്‍ പറഞ്ഞു . ‘എന്തേലും കൈച്ചിട്ട് പോകാം ‘ ഈന്തപ്പഴവും നേന്ത്ര പഴവും ശേഷം ജഗ കുഞ്ഞാലിക്കുട്ടിയുടെ വീട് ‘ചായ കൊടുത്തില്ലേ ഇബര്‍ക്ക്’ സുര്‍ജിത്ത് പറയുന്നു.

മുസ്ലീം ലീഗ് നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ മൊയ്തീന്‍ കുട്ടി മാഷിന്റെ വീട് …’ തന്നത് ‘പാഷന്‍ ഫ്രൂട്ട് ജൂസ് ‘ .. ഊണ് കഴിച്ചിട്ട് പോയാ മതീന്ന് നിര്‍ബന്ധം. ശേഷം ബി.ജെ.പി യുടെ കുടുംബയോഗം; അവിടേം അതേ നിര്‍ബന്ധം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ വീട്. വേങ്ങര ഡയറീസിനായി 6 മണിക്ക് അവിടെത്തി . ബഷീര്‍ ഇക്കയും കഴിപ്പിച്ചു സ്‌നേഹത്തോടെ’ മലപ്പുറത്ത് നിന്നും കിട്ടയ അനുഭവമാണ് സുര്‍ജിത്ത് മനോഹരമായി അവതരിപ്പിച്ചത്.

മലപ്പുറത്തെ , വേങ്ങരയിലെ പല ഇടങ്ങളിലും തെരഞ്ഞെടുപ്പ് ഷൂട്ടിനായി പോയി. സാധാരണ മനുഷ്യരുടെ അടുത്ത് പോലും അനുഭവം സമാനമാണെന്നും അദ്ദേഹം പറയുന്നു. മലപ്പുറത്തെ താലിബാനുമായി കൂട്ടിക്കെട്ടുന്നവരുടെ ഇടനെഞ്ച് നോക്കി ഞാനിടിക്കും ആഞ്ഞിടിക്കും എന്നും സുര്‍ജിത്ത് പറഞ്ഞ് വെക്കുന്നു.