മലപ്പുറം പൊന്നാനി ചെങ്ങരംകുളത്ത് തോണി മറിഞ്ഞ് കുട്ടികളടക്കം അഞ്ച് മരണം. മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നു. നന്നംമുക്ക് നരണിപ്പുഴയില്‍ സ്വയം തോണിയില്‍പ്പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ തിരച്ചില്‍ തുടങ്ങി. അഞ്ചുമുതല്‍ 14 വയസുവരെയുള്ളവരാണ് കാണാതയ കുട്ടികള്‍. കൂട്ടത്തില്‍ രണ്ടുപെണ്‍കുട്ടികളുമുണ്ട്. പേരുവിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തേക്ക് എത്തിച്ചേരുന്നതേയുള്ളു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. വീതിയും ആഴവുമുള്ള പുഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിലും അപകടസാധ്യതകൂടുതലാണ്.