കൊച്ചി: മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാരംഗം സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാന്‍ പഠിക്കണം. ഒരു വട്ടം നമ്മള്‍ പ്രതികരിച്ചാല്‍ അടുത്ത തവണ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയക്കുമെന്നും അവര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഞാന്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാള സിനിമാരംഗമാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമെന്നാണ് എന്റെ അഭിപ്രായം. അക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ക്ക് അങ്ങനെ സംഭവിച്ച് നിര്‍ഭാഗ്യകരമായിപ്പോയി. ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ആശാ ശരത് പറഞ്ഞു.