Connect with us

crime

മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ വംശീയാക്രമണം

യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാല് മലയാളി വിദ്യാര്‍ഥികളെ മര്‍ദിച്ചത്

Published

on

മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. തങ്ങള്‍ക്ക് നേരെ നടന്നത് വംശീയാക്രമണമാണെന്നും മര്‍ദിക്കുന്നത് ഇതാദ്യമായല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാല് മലയാളി വിദ്യാര്‍ഥികളെ മര്‍ദിച്ചത്. കഴിഞ്ഞ ദിവസം 6 മണിക്കാണ് ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

കോളേജിന്റെ ഫോട്ടോ എടുക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികളോട് സെക്യൂരിറ്റി ജീവനക്കാര്‍ മലയാളികളാണല്ലെയെന്ന് ചോദിച്ചു. പിന്നീട് സെക്യൂരിറ്റി ജീവനക്കാര്‍ വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.

crime

വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Published

on

പാലക്കാട് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്‍ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വര്‍ണം വിറ്റ കോയമ്പത്തൂരിലടക്കം ഇവരെ എത്തിച്ച് തെളിവെടുക്കും. വിറ്റ സ്വര്‍ണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റിലായ വിമല്‍കുമാര്‍, ബഷീറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മോഷണം നടത്തിയ ആളെയാണ് ഇനി പിടികൂടാനുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ വളരെ പെട്ടെന്ന് ഒളിവില്‍ പോയതിനാലാണ് ഇതുവരെ പിടികൂടാന്‍ കഴിയാത്തത്. ഇയാള്‍ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്.

Continue Reading

crime

ലഹരിയുടെ മറവില്‍ മര്‍ദനം; വീടിനുമുകളില്‍ കയറി ആത്മഹത്യ ഭീഷണി; ഏറെ ശ്രമത്തിനൊടുവില്‍ പ്രതിയെ പൊലീസ് പിടികൂടി

പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു

Published

on

സ്ഥിരമായി ലഹരി ഉപയോഗിക്കുകയും ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വീടിനു മുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) അറസ്റ്റ് ചെയ്തത്.

വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടുകള്‍ എടുത്ത് പൊലീസ് സംഘത്തിന് നേരെ എറിയുകയും അസഭ്യം പറയുകയും ചെയ്തു.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷ സേനാ ഉദ്യോഗസ്ഥര്‍ വീടിനുമുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും ഓട് ഇളക്കിയെടുത്ത് ജീവനക്കാര്‍ക്ക് നേരെ തുരുതുരെ എറിയാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കി. പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

 

Continue Reading

crime

ഡല്‍ഹിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; നാലു വയസായ മകനും പരുക്ക്

യുവതി മകനോടൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം

Published

on

ഡല്‍ഹിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ ഭരത് നഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതി മകനോടൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. ആക്രമണത്തില്‍ കുഞ്ഞിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

രാവിലെ എട്ട് മണിയോടെ ഒരാള്‍ അടുത്തുള്ള പാര്‍ക്കിനുള്ളില്‍ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നു. പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

Trending