കൊല്‍ക്കത്ത: എന്‍.ഡി.എ മുന്നണി വിട്ട തെലുങ്കുദേശം പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി മമത ബാനര്‍ജി.

ട്വിറ്ററിലൂടെയാണ് മമതയുടെ പ്രതികരണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും മമത അഭ്യര്‍ത്ഥിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന വാഗ്ദാനം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് എന്‍.ഡി.എ മുന്നണിയില്‍ നിന്ന് ടി.ഡി.പി വിട്ടത്.

ബിജെപി സര്‍ക്കാറിന് സമ്മര്‍ദ്ദം നല്‍കുന്നതിന് ടി.ഡി.പി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്നണി വിടുന്നത് സംബന്ധിച്ച കടുത്ത തീരുമാനത്തിലേക്ക് ടി.ഡി.പി നീങ്ങിയത്.