മമ്മൂട്ടി നായകനായ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജന്‍ പ്രചരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ചിത്രം റിലീസ് ചെയ്തത്.

tamil-copy

2017ല്‍ പുതിയതായി റിലീസ് ചെയ്ത പല തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകളും സൈറ്റില്‍ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച റിലീസ് ചെയ്ത മണിരത്നം ചിത്രം കാട്രു വെളിയിടെയും ചോര്‍ന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ നിരവധി പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തയായാണ് വിവരം. എന്നാല്‍ അധികൃതര്‍ ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.