More
മൂന്നു ദിവസത്തിനകം നോട്ട് തീരുമാനം പിന്‍വലിച്ചെങ്കില്‍ ബഹുജന പ്രക്ഷോഭം: മമത, കേജ്രിവാള്‍

ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കിയ 500, 1000 രൂപാ നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ഡിയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവെയാണ് കനത്ത പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന സൂചന ഇരുവരും നല്‍കിയത്.
‘ഈ തീരുമാനം മൂന്നു ദിവസത്തിനകം പിന്‍വലിക്കുക. ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. ഇല്ലെങ്കില്‍ ജനങ്ങള്‍ നയിക്കുന്ന കലാപമുണ്ടാകും.’ കേജ്രിവാള്‍ പറഞ്ഞു. 1947-നു ശേഷം രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണമാണ് നോട്ട് പിന്‍വലിക്കല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
People will deposit 10 lakh crore, Modiji will forgive 8 lakh crore in loans, what do we get? Zilch: @ArvindKejriwal #demonetisation pic.twitter.com/GZyGnFtsCj
— NDTV (@ndtv) November 17, 2016
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ സമരമുറകളെ നേരിടേണ്ടി വരുമെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ രഹസ്യവോട്ട് നടത്തിയാല്‍ ബി.ജെ.പിയില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നു പോലും നരേന്ദ്ര മോദിക്ക് വോട്ട് കിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പറഞ്ഞു.
Modi ji please don’t mind. If secret voting’s done, your own party won’t vote for you, not even your family: @MamataOfficial#demonetisation pic.twitter.com/ZOJrduYtu4
— NDTV (@ndtv) November 17, 2016
‘പ്രധാനമന്ത്രി ഭരണഘടനാ നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. നോട്ട് പിന്‍വലിക്കുന്നതിനു മുമ്പ് കൃത്യമായ പദ്ധതി തയാറാക്കാതിരുന്നത് എന്തുകൊണ്ടാണ്? സാധാരണക്കാരാണ് ഇതുകൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ഞങ്ങള്‍ മൂന്നു ദിവസം നല്‍കുകയാണ്. അതിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചില്ലെങ്കില്‍ നിങ്ങളെ വെറുതെ വിടുകയില്ല.’ മമത പറഞ്ഞു.
ഇരുനേതാക്കളും ഒരുമിച്ച് റിസര്‍വ് ബാങ്ക് ആസ്ഥാനം സന്ദര്‍ശിക്കുകയും പുതിയ നോട്ടുകളുടെ അച്ചടിയിലെ പുരോഗതി ആരായുകയും ചെയ്തു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയുമായി പ്രതിഷേധ പരിപാടിയില്‍ സഹകരിക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെയും തൃണമൂലിന്റെയും തീരുമാനം.
നോട്ട് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയോട് സംസാരിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. നിലവിലെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പ്രശ്‌നം പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വേണമെന്ന ആവശ്യവും ജെയ്റ്റ്‌ലി തള്ളി.
tech
ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ
ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.
OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.
ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്
-
kerala1 day ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം