കോഴിക്കോട്: നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് നഗരസഭാ അധികൃതര്‍ പൊളിച്ചുമാറ്റി. അനധികൃതമായി കയ്യേറി കോണ്‍ക്രീറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം, വീട്ടിലേക്കുള്ള വഴി കയ്യേറ്റം അല്ലെന്നും മുന്നറിയിപ്പില്ലാതെയാണ് പൊളിച്ചുനീക്കിയതെന്നും മാമുക്കോയ പറഞ്ഞു.