kerala

തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍; സിപിഎം പ്രവര്‍ത്തകനെന്ന്

By Chandrika Web

May 31, 2022

തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ച ആള്‍ പിടിയിലായി. മണ്ഡലത്തില്‍ പൊന്നുരുന്നിയിലാണ് സംഭവം നടന്നത്. സികെസി സ്‌കൂളില്‍ 66ാം ബൂത്തിലെ വോട്ടര്‍ ആയ ടി എം സഞ്ജുവിന്റെ പേരിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്.

ടി എം സഞ്ജുവിന്റെ പേരില്‍ സഞ്ജു നായരാണ് വോട്ട് ചെയ്യാനെത്തിയത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ യുഡിഎഫ് ഔദ്യോഗികമായി തന്നെ പരാതി നല്‍കിയിട്ടുണ്ട്. മണ്ഡലത്തില്‍ വ്യാപകമായി കള്ള വോട്ടിന് എല്‍ഡിഎഫ് ശ്രമിക്കുമെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു.