X

മണിപ്പൂര്‍: യൂത്ത് ലീഗ് ശാന്തി സംഗമം ഇന്ന് ജന്തര്‍മന്ദറില്‍

ക്രിസ്ത്യന്‍ ആരാധനാലയ ങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ മണിപ്പൂരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ശാന്തി സംഗമം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഡല്‍ഹി ജന്തര്‍മന്ദറില്‍ നടക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍മണി ആന്‍ഡ് പീസ് ഡയറക്ടര്‍ ഫാ:എം.ഡി തോമസ്, സര്‍വമത സന്‍സദ് ദേശീയ കണ്‍വീനര്‍ സ്വാമി സുശീല്‍ മഹാരാജ്, പാര്‍ലിമെന്റ് മസ്ജിദ് ഇമാം ശൈഖ് മുഹിബ്ബുള്ള നദ്‌വി തുടങ്ങിയവര്‍ യൂത്ത് ലീഗിന്റെ ശാന്തി സംഗമത്തെ അഭിവാദ്യം ചെയ്യുമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരിയും ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് വികെ ഫൈസല്‍ ബാബുവും അറിയിച്ചു.

Chandrika Web: