Connect with us

kerala

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം തയാറാകുന്നു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം തയാറാകുന്നു.

Published

on

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം തയാറാകുന്നു. സുരേന്ദ്രന് പുറമെ അഞ്ചുപേരെ കൂടി പ്രതി ചേര്‍ത്താണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കുക. തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.

കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കേണ്ട നടപടിക്രമം മാത്രമാണ് ബാക്കിയുള്ളത്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. നിലവില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളും കൂടി ഉള്‍പ്പെടുത്തിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ ഐപിസി 171 ബി, ഇ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 5നാണ് സുന്ദര തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുണ്ടായ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കെ സുരേന്ദ്രന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി.ജെ.പി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. പിന്നീടാണ് കോഴക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സുരേന്ദ്രന്‍ അടക്കം നിരവധി പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending