കൊച്ചി: ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയെ അനുസ്മരിച്ച് നടി മഞ്ജുവാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ് മുന്‍ ഭര്‍ത്താവ് ദിലീപിനുള്ള മറുപടിയാണെന്ന് ആരാധകര്‍. ട്രോളുകള്‍ ദിലീപിനെയും കാവ്യയെയും വേട്ടയാടുമ്പോഴും സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം മഞ്ജുവിനൊപ്പമായിരുന്നു. മഞ്ജുവിന്റെ കാസ്‌ട്രോ അനുസ്മരണം ദിലീപിനുള്ള മറുപടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. തോല്‍ക്കാന്‍ തയാറാകാതിരുന്ന ജീവിതമായിരുന്നു ഫിദല്‍ കാസ്‌ട്രോയുടേത്. ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോല്‍ക്കരുതെന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓര്‍ക്കുകയെന്നായിരുന്നു മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.

f547d3d2098977cd79b5fdc63715f5d4

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

” ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദല്‍ കാസ്‌ട്രോ. ശരിയെന്ന് താന്‍ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ മനുഷ്യര്‍ എപ്പോഴും ഇപ്പുറത്തു തന്നെയായിരുന്നു; ഫിദലിനൊപ്പം… ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണ്. മൈ ലൈഫ് എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോല്‍ക്കാന്‍ തയാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോല്‍ക്കരുത് എന്ന പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓര്‍മിക്കുക… വിട, പ്രിയ ഫിദല്‍…”

                                                    -മഞ്ജുവാര്യര്‍.