ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ശക്തി പ്രകടമാക്കി റിപ്പബ്ലിക് ദിനത്തില്‍ രാജപഥില്‍ നടന്ന സൈനിക പരേഡിനിടെ വേദിയിലിരുന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉറങ്ങിയത് വൈറലാകുന്നു. ലക്ഷദ്വീപിന്റെ ടാബ്ലോ കടന്നുപോകുന്നതിനിടെയാണ് പരീക്കര്‍ ഉറങ്ങുന്നത് ചാനല്‍ ക്യാമറകള്‍ ഒപ്പിയെടുത്തത്. മന്ത്രിയുടെ ഉറക്കം ദൂരദര്‍ശന്‍ ലൈവായി സംപ്രേക്ഷണം ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ ടോള്‍ കൊണ്ട് നിറഞ്ഞു.

parrikar_sleeping_vi
മുഖ്യാതിഥിയായി പങ്കെടുത്ത അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ പ്രമുഖര്‍ വേദിയിരിക്കുമ്പോഴായിരുന്നു പരീക്കറിന്റെ ഉറക്കം. പാക് അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയ രാത്രി താന്‍ ഉറങ്ങിയിലെന്ന മന്ത്രിയുടെ അന്നത്തെ പ്രസ്താവനയുമായി ചേര്‍ത്താണ് ടോളുകളില്‍ മിക്കവയും. ഉറങ്ങുകയല്ല മറിച്ച് അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കുന്ന സൈനികര്‍ക്കായി മന്ത്രി ചെവിയോര്‍ക്കുകയായിരുന്നുവെന്നാണ് ട്രോളര്‍മാരുടെ പരിഹാസം. പൊതുപരിപാടിയില്‍ പങ്കെടുക്കവെ മനോഹര്‍ പരീക്കര്‍ വേദിയിലിരുന്ന് ഉറങ്ങുന്നത് ഇതാദ്യമായല്ല. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രസംഗത്തിനിടെ ഉറങ്ങിയത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.