Connect with us

kerala

ആറളത്ത് ‘മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടു’; പകരം വീട്ടുമെന്ന് മുന്നറിയിപ്പ്; വയനാട്ടില്‍ പോസ്റ്റര്‍

‘മാവോയിസ്റ്റ് നേതാവ് കവിതയുടെ കൊലപാതകം മോദി- പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്നും കൊലയാളി സംഘത്തിനെതിരെ ആഞ്ഞടിക്കണമെന്നും രക്തം കുടിയന്‍ തണ്ടര്‍ബോള്‍ട്ടിനെതിരെ സംഘം ചേരണമെന്നും’ സിപിഐ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു

Published

on

വയനാട്: കണ്ണൂരില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കുമെന്നും മാവോയിസ്റ്റ് പോസ്റ്റർ. വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ ആണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റ് നേതാവ് ലക്ഷ്മിയെന്ന കവിത നവംബര്‍ 13ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന് പോസ്റ്ററില്‍  പറയുന്നു.

‘മാവോയിസ്റ്റ് നേതാവ് കവിതയുടെ കൊലപാതകം മോദി- പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്നും കൊലയാളി സംഘത്തിനെതിരെ ആഞ്ഞടിക്കണമെന്നും രക്തം കുടിയന്‍ തണ്ടര്‍ബോള്‍ട്ടിനെതിരെ സംഘം ചേരണമെന്നും’ സിപിഐ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയില്‍ എത്തി പോസ്റ്റര്‍ പതിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകള്‍ക്ക് നിര്‍ദ്ദേശം ബാധകമാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

 

Continue Reading

kerala

സമയക്രമം പാലിക്കണം, ജുമുഅക്ക് വേണ്ടി വോട്ട് നഷ്ടപ്പെടുത്തരുത്: മുനവ്വറലി ശിഹാബ് തങ്ങള്‍

ധാരാളം മഹല്ലുകള്‍ ഇതിനകം തന്നെ സമീപ മഹല്ലുകളുമായി ചര്‍ച്ച ചെയ്ത് വ്യത്യസ്ത സമയ ക്രമീകരണത്തോടെ ജുമുഅ സമയം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അങ്ങനെയാകുമ്പോള്‍ ആര്‍ക്കും ഇലക്ഷനോ ജുമുഅയോ നഷ്ടമാകുന്നില്ല എന്നുറപ്പാക്കാന്‍ സാധിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍.

Published

on

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ച ദിവസമായതിനാല്‍ ഇസ്‌ലാം മത വിശ്വാസികള്‍ ജുമുഅ നമസ്‌കാരത്തിന്റെ ഭാഗമായി വോട്ട് നഷ്ടപ്പെടുത്തരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ജുമുഅയും ഏറെ പ്രധാനമായതായത് കൊണ്ട് വോട്ടെടുപ്പിന് വേണ്ടി ജുമുഅ പ്രാര്‍ത്ഥനയും ജുമുഅ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി വോട്ടും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഉറപ്പു വരുത്താന്‍ നമുക്ക് ബാധ്യതയുണ്ട് എന്നാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ധാരാളം മഹല്ലുകള്‍ ഇതിനകം തന്നെ സമീപ മഹല്ലുകളുമായി ചര്‍ച്ച ചെയ്ത് വ്യത്യസ്ത സമയ ക്രമീകരണത്തോടെ ജുമുഅ സമയം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അങ്ങനെയാകുമ്പോള്‍ ആര്‍ക്കും ഇലക്ഷനോ ജുമുഅയോ നഷ്ടമാകുന്നില്ല എന്നുറപ്പാക്കാന്‍ സാധിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍.

ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ജുമുഅ നിസ്‌കാരം നടക്കുന്ന വെള്ളിയാഴ്ച ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനായി വോട്ടു ചെയ്യേണ്ടത് അത്രയ്ക്ക് അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ വിവിധ മഹല്ലുകള്‍ പരസ്പര സഹകരണത്തോടെ ജുമുഅ നമസ്‌കാരം ക്രമീകരിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.

മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഹോദരങ്ങളെ, ജനാധിപത്യ വിശ്വാസികളെ…

വെള്ളിയാഴ്ച ദിവസമാണ് നമ്മുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആസന്നമായ തെരഞ്ഞെടുപ്പ് ഏതൊരു ജനാധിപത്യ മതേതര വിശ്വാസിക്കും ഏറെ ഉത്തരവാദിത്തം നിറഞ്ഞതാണ് എന്ന് നാം മനസ്സിലാക്കുന്നവരാണല്ലോ. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുക എന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കുക എന്നതാണ് പൗരന്മാരെന്ന നിലയ്ക്ക് നമുക്ക് നിര്‍വഹിക്കാനുള്ള പ്രധാന കടമ. അതോടൊപ്പം ഇസ്ലാം മത വിശ്വാസികള്‍ക്ക് ജുമുഅയും ഏറെ പ്രധാനമായതായത് കൊണ്ട് വോട്ടെടുപ്പിന് വേണ്ടി ജുമുഅ പ്രാര്‍ത്ഥനയും ജുമുഅ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി വോട്ടും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഉറപ്പു വരുത്താന്‍ നമുക്ക് ബാധ്യതയുണ്ട്.

ധാരാളം മഹല്ലുകള്‍ ഇതിനകം തന്നെ സമീപ മഹല്ലുകളുമായി ചര്‍ച്ച ചെയ്ത് വ്യത്യസ്ത സമയ ക്രമീകരണത്തോടെ ജുമുഅ സമയം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാകുമ്പോള്‍ ആര്‍ക്കും ഇലക്ഷനോ ജുമുഅയോ നഷ്ടമാകുന്നില്ല എന്നുറപ്പാക്കാന്‍ സാധിക്കും. മറ്റു മഹല്ലുകളും ഈ മാതൃക പിന്തുടര്‍ന്ന് സമാനമായ ക്രമീകരണങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരസ്പരം സാഹോദര്യം നില നിറുത്താനും ഒപ്പം നിര്‍ണ്ണായകമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതര ചേരിയുടെ വോട്ടുകള്‍ ഭിന്നിക്കാതെ, നഷ്ടപ്പെടുത്താതെ നോക്കാനും ഇതിലൂടെ നമുക്ക് സാധിക്കും.

 

 

Continue Reading

kerala

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അൻവറിനെതിരെ പരാതി

ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ആണ് പരാതി നല്‍കിയത്.

Published

on

കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസില്‍ പരാതി. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ആണ് പരാതി നല്‍കിയത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്കാണ് സുരേഷ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്‌തെന്നും തേജോവധം ചെയ്‌തെന്നുമാണ് പരാതി. ഐപിസി 153,504 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു.

ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് ഒപ്പം ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്റു കുടുംബത്തിന്റെ ജനറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോയെന്ന് സംശയിക്കണമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കെ സി വേണുഗോപാല്‍ എന്ന ഏഴാം കൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പി വി അന്‍വര്‍ പരിഹസിച്ചിരുന്നു.

Continue Reading

Trending