കൊച്ചി: മരടിലെ അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി. ആല്‍ഫാ സെറീന്‍ ഫ്‌ലാറ്റുകളിലെ ജനലുകളും വാതിലുകളും നീക്കം ചെയ്യുകയാണ്. വിജയ് സ്റ്റീല്‍ കമ്പനിയുടെ തൊഴിലാളികളാണ് നീക്കം ചെയ്യുന്നത്.

അതേസമയം മരടിലെ അനധികൃത ഫ്‌ലാറ്റുകളിലെ താമസക്കാരില്‍ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ പത്ത് ശതമാനം താമസക്കാര്‍ക്ക് പോലും ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സമിതി ഇതുവരെ നഷ്ടപരിഹാരം കണക്കാക്കിയ 107 പേരില്‍ 14 ഫ്‌ലാറ്റുടമകള്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ ശുപാര്‍ശ ചെയ്തിരിക്കുന്നത്.