X

മരട് ഫ്‌ലാറ്റ്; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മരട് ഫ്‌ലാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികളുടെ പുരോഗതി സുപ്രീംകോടതി വിലയിരുത്തും. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഇതുവരെ എടുത്ത നടപടികള്‍ വിവരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഫ്‌ലാറ്റുടമകള്‍ക്ക് ഇതുവരെ 10 കോടി 87 ലക്ഷം രൂപ വരെ നഷ്ടപരിഹാര തുകയായി വിതരണം ചെയ്തിട്ടുണ്ടെന്നും പൊളിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാങ്കേതിക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള നിയമനടപടികളും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനൊപ്പം കെട്ടിട ഉടമകള്‍ നല്‍കിയ ഹര്‍ജികളും ഫ്‌ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജികളും പരിഗണിക്കേണ്ടതുണ്ടോ എന്നും കോടതി പരിശോധിക്കും.

web desk 1: