Connect with us

News

മ്യാന്മറില്‍ വന്‍ ഭൂചലനം, രണ്ടുതവണ കുലുങ്ങി; ബാങ്കോക്കും വിറച്ചു, കെട്ടിടങ്ങള്‍ നിലംപൊത്തി, പാലം തകര്‍ന്നു

തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Published

on

മ്യാൻമറിൽ വൻ ഭൂചലനം. റിക്ചർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. 6.4 വരെ തീവ്രതയുള്ള ശക്തമായ തുടർചലനങ്ങളുമുണ്ടായി. ഉച്ചക്ക് 11.50 ഓടെയാണ് ഭൂമി കുലുങ്ങിയത്. മധ്യമ്യാൻമറാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഡൽഹി വരെയെത്തി. മ്യാൻമറിലെ പ്രശസ്തമായ ആവ പാലം ഭൂചലനത്തിൽ തകർന്നതായാണ് റിപ്പോർട്ട്. തായ്‍ലാന്‍ഡിലും നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.

തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഘാലയയിലും നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ശക്തമായ ഭൂകമ്പത്തിൽ ഏകദേശം 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലെ ഒരു ബഹുനില കെട്ടിടം നിലംപരിശാവുകയും 40-ലധികം പേര്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. ഉയർന്ന കെട്ടിടങ്ങളിലുള്ള സ്വിമ്മിംഗ് പൂളുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി.

ബാങ്കോക്കിലെ ചതുചക് ജില്ലയിൽ നിർമാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം ഭൂകമ്പത്തെ തുടർന്ന് തകർന്നു. നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു. തായ് തലസ്ഥാനത്ത് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാങ്കോക്കിൽ മെട്രോ സർവീസുകൾ, വിമാനത്താവളം, സബ്‌വേകൾ എന്നിവ സർക്കാർ അടച്ചിട്ടതോടെ നഗരം അടച്ചുപൂട്ടലിലേക്ക് നീങ്ങി.

“ഞാൻ വീട്ടിൽ ഉറങ്ങുകയായിരുന്നു, പിന്നെ പൈജാമ ധരിച്ച് കെട്ടിടത്തിന് പുറത്തേക്ക് പരമാവധി വേഗത്തില്‍ പരമാവധി ദൂരം ഓടി,” തായ്‌ലൻഡിലെ ചിയാങ് മായ് നിവാസിയായ ഒരാൾ എഎഫ്‌പിയോട് പറഞ്ഞു. കെട്ടിടങ്ങളും മാളുകളും ശക്തമായി കുലുങ്ങുന്നതും ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടുന്നതുമായുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മ്യാൻമറിലെയും തായ്‌ലൻഡിലെയും സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

gulf

റിപ്പോർട്ടർ’ വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി

ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല.

Published

on

അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടിൽ ‘റിപ്പോട്ടർ’ ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗൾഫ് ചന്ദ്രി’ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി.

ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് ‘റിപ്പോർട്ടർ’ ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.

ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.

‘റിപ്പോട്ടർ’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.

Continue Reading

kerala

മുസ്‌ലിം ലീഗ് ഗസ്സ ഐക്യദാര്‍ഢ്യ സദസ്സ്; 25ന് കൊച്ചിയില്‍

യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.

Published

on

ഗസ്സയിലെ ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ് 25ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചിയിൽ. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വംശഹത്യക്കെതിരെയാണ് ഐക്യദാർഢ്യ സദസ്സ്. യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് മനുഷ്യരെയാണ് ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുന്നത്. ഏകപക്ഷീയ യുദ്ധം തുടങ്ങി ഏതാനും മാസങ്ങൾക്കകം 65,000ത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

ഇസ്രാഈൽ ആക്രമണത്തോടൊപ്പം പട്ടിണി കിടന്നും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ജനിച്ച മണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട ഗസ്സ ജനതക്കൊപ്പം മനുഷ്യ സ്നേഹികളെല്ലാം ചേർന്നുനിൽക്കേണ്ട സമയമാണിത്. ഗസ്സക്ക് വേണ്ടി ലോക മനസ്സാക്ഷിയെ ഉണർത്തുക, മനുഷ്യാവകാശങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുസ്ലിംലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സദസ്സിനെ അഭിസംബോധന ചെയ്യും.

Continue Reading

kerala

ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗ്; പി.കെ.ഫിറോസ്

ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു

Published

on

കെ.ടി.ജലീല്‍ എം.എല്‍.എയുടെ കാറിനകത്ത് വോയ്‌സ് റെക്കോഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, ജലീലെ നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു

തിരൂരില്‍ മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഫിറോസിന്റെ പ്രതികരണം. എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ചെറിയൊരു ഔദാര്യമായി തവനൂര്‍ ജയിലില്‍ തന്നെയടക്കാന്‍ പറയാമെന്നും ഫിറോസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് കെ.ടി ജലീല്‍ കാറിനകത്ത് നടത്തിയ സംഭാഷണത്തിന്റെ ഒരുഭാഗമാണ് ഫിറോസ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. പി.കെ.ഫിറോസിനെതിരായി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റിട്ടില്ലലോ എന്ന് ഒരാള്‍ ചോദിക്കുന്നതിന് ജലീല്‍ നല്‍കുന്ന മറുപടി , ‘നാളെ മുതല്‍ റിപ്പോര്‍ട്ടര്‍ ടിവി ഏറ്റെടുക്കാന്‍ പോകുകയാണ് ഈ സംഭവം. ഇനി ഓല് കത്തിച്ചോളും’ എന്നാണ്. ഈ വോയ്‌സ് റെക്കോഡ് പരാമര്‍ശിച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.

നിങ്ങള്‍ മുട്ടിലില്‍ മുറിച്ച മുഴുവന്‍ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങള്‍ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയര്‍ ഫോഴ്‌സാകാന്‍ മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു. വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.

Continue Reading

Trending