X

പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി എംബാപ്പെയുടെ പരിക്ക്; ചാമ്പ്യന്‍സ് ലീഗ് നഷ്ടമായേക്കും

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ശക്തരായ ബയേണ്‍ മ്യുണിച്ചിനെതിരായ പ്രി ക്വാര്‍ട്ടര്‍ നോക്കൗട്ട് ദ്വിപാദ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ പി.എസ്.ജി ക്യാമ്പില്‍ പരുക്കിന്റെ ആശങ്ക. നെയ്മറും കിലിയന്‍ എംബാപ്പേയുമാണ് പുറത്തായിരിക്കുന്നത്. രണ്ടാഴ്ച്ചക്ക് ശേഷമാണ് ചാമ്പ്യന്‍സ് ലീഗ് ആരംഭിക്കുന്നത്. പി.എസ്.ജിയുടെ വലിയ സ്വപ്‌നമാണ് ചാമ്പ്യന്‍സ് ലീഗ്.

പക്ഷേ എംബാപ്പേയുടെ പരുക്ക് പേശീവലിവല്ലെന്നാണ് കോച്ച് ഗാട്‌ലിയര്‍ പറയുന്നത്. മോണ്ടിപിലാറിനെതിരായ മല്‍സരത്തിനിടെ അദ്ദേഹത്തിന്റെ കാല്‍മുട്ടിന് പിറകില്‍ പ്രതിയോഗികളുടെ ഇടി കിട്ടിയിരുന്നു. അതാവാം വേദനക്ക് കാരണം. അല്ലാതെ പേശീവലിവില്ലെന്നാണ് കരുതുന്നത്. എന്തായാലും വളരെ തിരക്കേറിയ ഷെഡ്യൂളിനിടെ മുഖ്യ താരങ്ങള്‍ക്ക് പരുക്കേല്‍ക്കുന്നത് പ്രശ്‌നമാണെന്ന് കോച്ച് പറഞ്ഞു.

webdesk11: