കൊല്ലം: വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വനിതാ കമ്മീഷനില്‍ തന്നെ പരാതി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് അധ്യക്ഷക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ടെലിവിഷന്‍ പരിപാടിയില്‍ പരാതിയുമായി വിളിച്ച സ്ത്രിയോട് ജോസഫൈന്‍ ധാര്‍ഷ്ട്യത്തോടെയും പുച്ഛത്തോടെയും സംസാരിച്ചെന്നാണ് ബിന്ദുകൃഷ്ണയുടെ പരാതി.

ജോസഫൈനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.