ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്ക് ഗോസംരക്ഷണ പ്രവര്‍ത്തകര്‍ തീയിട്ടു. ഹത്രാസ് ജില്ലയിലെ മൂന്ന് അറവുശാലകളാണ് ഇന്നലെ രാത്രി ഗോസംരക്ഷകര്‍ തീയിട്ട് നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം. സ്ഥലത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അധികാരമേറ്റതിന് ശേഷം ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടിച്ചിരുന്നു. തുടര്‍ന്നാണ് അറവുശാലകള്‍ക്ക് തീയിട്ട സംഭവം അരങ്ങേറുന്നത്. ഇന്നലെ രാത്രിയാണ് ഒരു കൂട്ടംആളുകളെത്തി അറവുശാലകള്‍ക്ക് തീയിടുന്നത്.