X

ബാര്‍സയെ ഇനി മെസ്സി നയിക്കും

നൗകാംപ്: ബാര്‍സലോണയെ ഇനി സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കും. കഴിഞ്ഞ സീസണില്‍ നായകനായിരുന്ന സ്പാനിഷ് താരം ആന്ദ്രേ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് ക്ലബ് പുതിയ നായകനായി മെസ്സിയെ നിയമിച്ചത്. 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ മെസിയായിരുന്നു. മെസിയ്ക്ക് പുറമെ ഈ സീസണില്‍ നാല് നായകന്‍മാരുടെ കീഴിലായിരിക്കും ബാഴ്സ ഇറങ്ങുക. സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജെറാര്‍ഡ് പിക്വേ, സെര്‍ജിയോ റോബര്‍ട്ടോ എന്നിവര്‍ മെസ്സിയുടെ അഭാവത്തില്‍ ആംബാന്‍ഡ് അണിയും. സെര്‍ജിയോ ആണ് വൈസ് ക്യാപ്റ്റന്‍.

 

കഴിഞ്ഞ സീസണില്‍ പരിശീലകന്‍ വാല്‍വെര്‍ഡേയ്ക്ക് കീഴില്‍ ലാലീഗ കിരീടവും കോപ ഡെല്‍ റേയും സ്വന്തമാക്കിയ ബാര്‍സ ഈ വര്‍ഷം ഏതുവിധേനയും ചാമ്പ്യന്‍സ് ലീഗ് കിരീടം
നൗകാംപിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ചിലിയന്‍ താരം ആര്‍തുറോ വിദാല്‍, ബ്രസീലിയന്‍ താരങ്ങളായ മാല്‍ക്കം, ആര്‍തര്‍ മെലോ, ഫ്രഞ്ച് താരം ക്ലമന്റെ ലെങ്ങ്‌ലെറ്റ് എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്.

ആന്ദ്രേ ഇനിയെസ്റ്റയുടെ വിടവ് ആര്‍തുറോ വിദാലിലൂടെ മറികടക്കാമെന്നാണ് വാല്‍വെര്‍ഡേയുടെ കണക്കു കൂട്ടല്‍. യൂറോപ്പിലെ മുന്‍നിര ക്ലബുകളായ യുവന്റസ,് ബയേണ്‍ മ്യൂണിക് എന്നിവര്‍ക്കായി പന്തു തട്ടിയ അനുഭവ സമ്പത്ത് ടീമിന് ഗുണംചെയ്യും. പുതിയ താരങ്ങളും കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ച ഫിലിപ്പെ കുട്ടിഞ്ഞോ, ഡെംബല്ലെ എന്നിവരും മികവ് പുറത്തെടുത്താല്‍ മെസ്സിക്കു കീഴില്‍ ഒരു ഹാട്രിക് സീസണാണ് ബാര്‍സ ലക്ഷ്യവെക്കുന്നത്.

 

chandrika: