X

മന്ത്രി ജലീലിന്റെ തട്ടിപ്പ് വ്യക്തം; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ അനധികൃത ബന്ധുനിയമനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രമം. മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ഓഗസ്റ്റ് 17ന് വകുപ്പ് ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. 27 ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പത്രകുറിപ്പ് പ്രസിദ്ധീകരിക്കുകയും മന്ത്രിബന്ധു കെ.ടി അദീബ് ഉള്‍പ്പെടയുള്ളവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയുമായിരുന്നു. മറ്റ് ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞായിരുന്നു സ്വകാര്യ ബാങ്കില്‍ നിന്ന് സുപ്രീം കോടതി പോലും വിലക്കിയ ഡെപ്യൂട്ടേഷന്‍ നിയമനം. മന്ത്രി കുറച്ച യോഗ്യത പോലും ഇല്ലാത്ത കെ.ടി അദീബ് അയോഗ്യനായി പുറത്തു പോകുന്നത് ഒളിവാക്കാന്‍ രാജിവെക്കുകയായിരുന്നു.

എന്നാല്‍, 2016 ജൂലൈ 28നാണ് തന്റെ ലെറ്റര്‍ പാഡില്‍ മന്ത്രി ജലീല്‍ രേഖാമൂലം വകുപ്പ് സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുളള വിദ്യാഭ്യാസ യോഗ്യത ബിരുദവും, എം.ബി.എയുമെന്നുള്ളത് ബിരുദം, എം.ബി.എ എന്നതിനൊപ്പം ബിടെകും പി.ജി.ഡി.ബി.എയും എന്നാക്കി യോഗ്യത കുറച്ച് മന്ത്രി സഭയെയും മുഖ്യമന്ത്രിയെയും കബളിപ്പിച്ച് മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ട് ഉത്തരവിറക്കാനായിരുന്നു.

തസ്തിക സൃഷ്ടിക്കലിനും, വിദ്യാഭ്യാസ യോഗ്യത പുനര്‍ നിശ്ചയിക്കുന്നതിനും മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ അനുമതിക്കായി ഫയല്‍ കൈമാറണമെന്നും വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ.എ.എസ് വിയോജന കുറിപ്പെഴുതി ഓഗസ്റ്റ് 3ന് മന്ത്രിക്ക് കൈമാറിയിരുന്നു. ഈ ഫയലില്‍ അധിക യോഗ്യത നിശ്ചയിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് കബളിപ്പിച്ച് തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി.
തുടര്‍ന്ന് 9ന് അംഗീകാരം നല്‍കി മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

chandrika: