X

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ബാബാ രാംദേവിനും കേന്ദ്രസർക്കാറിനുമെതിരെ സുപ്രീം കോടതി

പതഞ്ജലി വ്യാജ പരസ്യ കേസിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇത്തരത്തിൽ പരസ്യം നൽകാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല പതഞ്ജലിയുടെ അഭിഭാഷകനോട് ചോദിച്ചു. പതഞ്ജലി കമ്പനിക്കും എംഡി ആചാര്യ ബാല്‍ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുതെന്നും നോട്ടീസിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഹരജിയിലാണ് സുപ്രീം കോടതി വിധി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ തെറ്റായ അവകാശവാദങ്ങളോ ഉന്നയിക്കരുതെന്ന് നേരത്തെയുള്ള ഹിയറിംഗിൽ പതഞ്ജലിക്ക് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടി ഉണ്ടായാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

webdesk14: