X

ഒറ്റപ്പാലത്ത് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; കിട്ടിയത് കോഴിക്കോട്ട് നിന്ന്

ഒറ്റപ്പാലത്തെ എയ്ഡഡ് സ്‌കൂളില്‍ നിന്ന് കാണാതായ നാല് ആണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് വച്ചാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.

നേരത്തെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വാളയാറിലേക്കുള്ള ടിക്കറ്റ് എടുത്ത് വാളയാര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കോഴിക്കോട്ട് നിന്നും കുട്ടികളെ കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു.

webdesk13: