X

സഞ്ജീവ് ഭട്ടിന് നീതി ലഭിക്കാന്‍ കേരളം ഒന്നിച്ച് പോരാടണം: ഡോ. എം.കെ മുനീര്‍


തിരുവനന്തപുരം: നീതി നിഷേധിച്ച് ജയിലിലടക്കപ്പെട്ട മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് നീതി ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളീയസമൂഹം ഒരുമിച്ച് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍.
ഭരണകൂട നീതിനിഷേധത്തിനെതിരെയും ഒന്നിക്കണമെന്നും കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി. സഞ്ജീവ് ഭട്ട് ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. അബൂ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ഭരണാധികാരികള്‍ മറുപടി പറയേണ്ടതും കൈകാര്യം ചെയ്യേണ്ടതുമായ യഥാര്‍ത്ഥ കാര്യങ്ങളില്‍ നിന്ന് മാറി വൈകാരിക വിഷയങ്ങളെപര്‍വ്വതീകരിച്ച് ജനങ്ങളെ അതിന്റെ പേരില്‍ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന പ്രവണതയാണ് ഇപ്പോള്‍ രാജ്യത്ത് കണ്ടുവരുന്നത്.
സഞ്ജീവ് ഭട്ടിന് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നീതിക്കായുള്ള പോരാട്ടം ആരംഭിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കോ ണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, മകന്‍ സാന്തനു ഭട്ട്, ടി.വി ഇബ്രാഹിം എം.എല്‍.എ, പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദ്, ബീമാപള്ളി റഷീദ്, തോന്നയ്ക്കല്‍ ജമാല്‍, ലോയേഴ്‌സ് ഫോറം സംസ്ഥാന ഭാരവാഹികളായ അഡ്വ. എ. റസാഖ്, അഡ്വ. കെ.എം അസൈനാര്‍, അഡ്വ. അന്‍സലാഹ് മുഹമ്മദ്, അഡ്വ. പി.പി ഹാരിഫ്, അഡ്വ. പീര്‍മുഹമ്മദ് ഖാന്‍, അഡ്വ. പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി സാജു എന്നിവര്‍ പ്രസംഗിച്ചു.

web desk 1: