X
    Categories: indiaNews

മോദിയുടെ റോഡ് ഷോയെ ട്രോളി ജനം; ഡല്‍ഹിയില്‍ പണിയില്ലേ എന്ന്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കിയിരിക്കെ പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ബംഗളൂരുവില്‍. ഇന്നലെയും ഇന്നുമായി 26 കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ മോദിയുടെ ചിത്രം പൂക്കളില്‍ മുങ്ങിയതിനെ ട്രോളിയും ജനം. ഡല്‍ഹിയില്‍ ഇങ്ങോര്‍ക്ക് പണിയില്ലേ എന്ന് വയോധികന്‍ ചോദിക്കുന്ന രംഗവും വൈറലായി. എല്ലാം മോദിയുടെ തീരുമാനം എന്ന നിലക്കാണ് കര്‍ണാടകയിലെ ബി.ജെ.പി നേതാക്കളെ അപ്രസക്തമാക്കിയുള്ള റോഡ് ഷോ. കഴിഞ്ഞമാസം ബന്ദിപ്പൂരില്‍ വന്യമൃഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ മോദി അതിനുശേഷം ഇത് മൂന്നാംതവണയാണ് പ്രചാരണത്തിനെത്തുന്നത്.

മോദിയുടെ ചിത്രം പുഷ്പവൃഷ്ടിയില്‍ മുങ്ങിയത് സോഷ്യല്‍ മീഡിയയില്‍ ട്രോളായി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെ മോദിതന്നെയാണ് ബി.ജെ.പിയുടെ മുഖമായി അവതരിപ്പിക്കപ്പെടുന്നത്. അഴിമതിതന്നെയാണ് ബി.ജെ.പിക്കെതിരായ പ്രധാന ആരോപണം. മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയെ തഴഞ്ഞതും ലിംഗായത്തുകള്‍ കോണ്‍ഗ്രസിന് പിന്തുണപ്രഖ്യാപിച്ചതും പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.ഇന്നത്തെ ഷോയില്‍ ആളുകുറഞ്ഞത് മെഡിക്കല്‍ നീറ്റ് പരീക്ഷ നടക്കുന്നതുകൊണ്ടാണെന്നാണ് വിശദീകരണം.

Chandrika Web: