Connect with us

kerala

ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തല്‍; കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകള്‍

നടപടികള്‍ ഒരു വശത്ത് നടക്കുമ്പോഴും നിയമലംഘനങ്ങള്‍ കൂടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

Published

on

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകളെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കൂടുതല്‍ കേസുകള്‍ നമ്പര്‍ പ്ലേറ്റും സൈലന്‍സറും രൂപ മാറ്റം വരുത്തിയതിന്. 418 പേരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്താതയും നിയമസഭയില്‍ ഗതാഗത വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

8983 നമ്പര്‍ പ്ലേറ്റ് രൂപം മാറ്റം നടത്തിയ കേസുകളും, 8355 സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനുള്ള കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഡ്ഗാര്‍ഡ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ രൂപംമാറ്റം വരുത്തിയതിനും ചെലാനുകള്‍ അയച്ചിട്ടുണ്ട്. രൂപമാറ്റം വരുത്തിയാല്‍ 5000 രൂപയാണ് പിഴ.

അമിത വേഗതയും അപകടകരമായ ഡ്രൈവിങ്ങിനും 290 പേര്‍ക്കതിരെയും നടപടിയെടുത്തിട്ടുണ്ട്. 418 പേരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം 9 വാഹനങ്ങളുടെ രജിസ്‌ട്രേഷനും കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തു. അമിത വേഗതക്കും അഭ്യാസ പ്രകടനത്തിനും ആദ്യം 5000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10000 രൂപയുമാണ് പിഴ. എന്നാല്‍ നടപടികള്‍ ഒരു വശത്ത് നടക്കുമ്പോഴും നിയമലംഘനങ്ങള്‍ കൂടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

kerala

കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാത: ത്രീ എ വിജ്ഞാപനം റദ്ദായി

Published

on

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി അധിക ഭൂമി ഏറ്റെടുക്കാനുള്ള ത്രി എ വിജ്ഞാപനത്തിന്റെ കാലാവധി റദ്ദായി. ത്രി എ വിജ്ഞാപനം ഇറങ്ങി ഒരു വര്‍ഷത്തിനകം ത്രി എ വിജ്ഞാപനം ഇറക്കാന്‍ ദേശിയപാത അതോറിറ്റിക്ക് സാധിക്കാത്തതാണ് ഇതിനു കാരണം. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അധിക ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.

2024 ജൂലൈ രണ്ടിന് ത്രീ എ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, തുടര്‍ന്ന് ത്രീ ഡി വിജ്ഞാപനം വന്നില്ല. മലപ്പുറം ജില്ലയില്‍നിന്ന് ഏറ്റെടുക്കുന്ന അധിക ഭൂമിക്കായി ത്രീ ഡി തയാറാക്കി സമര്‍പ്പിച്ചെങ്കിലും, കേന്ദ്ര ഉപരിതല മന്ത്രാലയം അത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല. പാലക്കാട് ജില്ലയില്‍ ത്രീ ഡി സമര്‍പ്പിക്കപ്പെട്ടിരുന്നുമില്ല. റോഡിന്റെ അന്തിമ രൂപരേഖ നിശ്ചയിക്കാത്തതിനാലാണ് അധിക ഭൂമിയുമായി ബന്ധപ്പെട്ട ത്രീ ഡി വിജ്ഞാപനം തടസപ്പെട്ടത്.

ഈ വര്‍ഷം ആദ്യവാരത്തില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാമെന്നായിരുന്നു എന്‍.എച്ച്.എ.ഐയുടെ പ്രതീക്ഷ. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ 97% പൂര്‍ത്തിയായി. പാതയിലായി 12 ഇടങ്ങളില്‍ പ്രവേശന റോഡുകള്‍ അനുവദിക്കുമെന്നായിരുന്നു ആദ്യം ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നത്. പിന്നീട് പ്രവേശന റോഡുകളുടെ എണ്ണം കുറയ്ക്കുന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പാത നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പ്രയാസം നേരിടേണ്ടിവന്നു, പ്രതിഷേധവും ഉയര്‍ന്നു. പ്രവേശന റോഡുകളെക്കുറിച്ചുള്ള തീരുമാനം പുനഃപരിശോധിക്കാനിടയുണ്ടെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ ദൈര്‍ഘ്യം 121 കിലോമീറ്റര്‍. നിര്‍മ്മാണ ചെലവ് ഏകദേശം 10,800 കോടി രൂപയാണ്. പാലക്കാട് ജില്ലയില്‍ 61.4 കിലോമീറ്ററും, മലപ്പുറം ജില്ലയില്‍ 53 കിലോമീറ്ററും, കോഴിക്കോട് ജില്ലയില്‍ 6.5 കിലോമീറ്ററും പാത ഉള്‍ക്കൊള്ളുന്നു.

 

Continue Reading

kerala

‘മെസ്സി ഈസ്‌ മിസ്സിംഗ്‌; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്

Published

on

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ ചാറ്റ് പുറത്തുവന്നതോടെ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലക്ഷങ്ങൾ ചെലവാക്കി മെസിയെ വിളിക്കാൻ പോയവർ മറുപടി പറയണമെന്ന് സണ്ണി ജോസഫ്. ‘മെസ്സി ഈസ്‌ മിസ്സിംഗ്‌’ എന്നും കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. മന്ത്രി സ്പെയിനില്‍ പോയതിന് ഖജനാവില്‍ നിന്ന് ചെലവായ പണം സിപിഎം തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്‍ എംപിയും ആവശ്യപ്പെട്ടു. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.

കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ‌ ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രം​ഗത്തെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാ‍ഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്.

 

Continue Reading

kerala

മെസിയുടെ വരവ് മുടക്കിയത് സംസ്ഥാന സർക്കാർ; വിമർശനവുമായി എഎഫ്എ ചീഫ് മാർക്കറ്റിങ് ഓഫീസർ

Published

on

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ.

കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ‌ ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രം​ഗത്തെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാ‍ഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്.

കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിമന്ത്രി വി അബ്ദു റഹിമാനും സ്പോൺസറും ആവർത്തിക്കുന്നതിനിടെ മെസ്സിപ്പട അമേരിക്കയിലേക്കെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒക്ടോബറിൽ കേരളത്തിൽ എത്താൻ അസൌകര്യമുള്ളതായി അർജന്റീന അറിയിച്ചതായി കായികമന്ത്രി വി അബ്ദു റഹിമാൻ അറിയിച്ചിരുന്നു.

Continue Reading

Trending