ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇംഗ്ലീഷ് ഡിക്ഷണറിയിലേക്ക്് മോദി പുതിയ വാക്കു കൊണ്ടു വന്നെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. നിരന്തരമായി നുണ പറയുന്നതിനാല്‍ ഇംഗ്ലീഷ് ഡിക്ഷണറിയില്‍ മോദിലൈ (modilie) എന്ന വാക്ക് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് രാഹുല്‍ ട്രോളിയത്. മേഘസിദ്ധാന്തം, റഡാര്‍, ഡിജിറ്റല്‍ ക്യാമറ, ഇമെയില്‍ തുടങ്ങിയ മോദി ഫലിതങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് രാഹുലിന്റെ പുതിയ ട്വിറ്ററിലൂടെയുള്ള പരിഹാസം. മോദിലൈ എന്ന വാക്കിന്റെ അര്‍ഥം സഹിതമുള്ള ചിത്രവും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സത്യത്തെ നിരന്തരം മോഡിഫൈ ചെയ്യുക, പതിവായും നിരന്തരമായുമുള്ള കള്ള്ം പറച്ചില്‍, അവസാനിപ്പിക്കാത്ത വിധത്തിലുള്ള നുണ എന്നൊക്കെയാണ് മോദിലൈ എന്ന വാക്കിന് അര്‍ഥം നല്‍കിയിരിക്കുന്നത്.

മോദിലൈ എന്ന വെബ്‌സൈറ്റുണ്ടെന്നും അദ്ദേഹം പറയുന്നു. അതിന്റെ ലിങ്കും നല്‍കിയിട്ടുണ്ട്.