പാര്‍ലമന്റില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി.
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്നും ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ പേരിലുള്ള ഭീമമായ ചാര്‍ജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലും അടിയന്തര ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടു.