കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനക്ക് മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വനം വകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ് കൈമാറിയവര്‍ക്കെതിരെയും കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ഇതാണ് കേസില്‍ എത്തിച്ചത്.