Connect with us

Film

പല്ലൊട്ടിയിലെ കുട്ടിത്താരങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ

ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ലാലേട്ടൻ ചേർത്തുപിടിച്ചു അഭിനന്ദിച്ചു.

Published

on

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90’s കിഡ്സ്’ സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് മോഹൻലാൽ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ലാലേട്ടൻ ചേർത്തുപിടിച്ചു അഭിനന്ദിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്നു അവാർഡുകൾ കരസ്ഥമാക്കിയ ‘പല്ലൊട്ടി 90’സ് കിഡ്സ്’ തീയേറ്ററുകളിൽ ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ നിറഞ്ഞോടുകയാണ്.

തൊണ്ണൂറുകളിലെ സൗഹൃദവും നൊസ്റാൾജിയയും പ്രമേയമായെത്തുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്കളങ്കതയും തൊണ്ണൂറുകളിലെ ഓർമകളും വേണ്ടുവോളം സമ്മാനിക്കുന്നുണ്ട്. പലപ്പോഴും ആത്മവിശ്വാസകുറവുകൊണ്ട് പിന്നോട്ട് പോകുന്ന മനുഷ്യരെ ചേർത്ത് പിടിക്കണമെന്ന് പല്ലൊട്ടി അടിവരയിടുകയും ചെയ്യുന്നു.

ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90’സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ”പല്ലൊട്ടി 90 ‘s കിഡ്സ്.റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും ചെയ്തിരുന്നു.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർക്കു പുറമെ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു

kerala

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

എഡിഎമ്മന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്

Published

on

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നടന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഡിഎമ്മന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ മരണശേഷം അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകള്‍ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കേസ് ഡയറി ഹാജരാക്കാനും എസ്ഐടിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ ആറിന് ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാനിരിക്കുകയാണ്.

 

Continue Reading

kerala

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവര്‍ ക്കെതിരെയാണ് കേസ്

Published

on

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കണ്‍ന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവര്‍ ക്കെതിരെയാണ് കേസ്.

കഴിഞ്ഞ രണ്ടാം തീയതി ഭിന്നശേഷിക്കാരന്‍ ആയ വിദ്യാര്‍ഥിയെ ഉച്ചയ്ക്ക് മൂന്നരയോടെ യൂണിയന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. കോളജിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കാത്തതിനായിരുന്നു മര്‍ദ്ദനം. മുഹമ്മദ് അനസിനാണ് മുഖത്തും കാലിനും പരിക്കേറ്റത്. മുഹമ്മദ് അനസിന്റെ സുഹൃത്തിനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചന്ന് എഫ്‌ഐആറില്‍ പറയുന്നു. നാല് പ്രതികളെയാം കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

രണ്ടാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയായ മുഹമ്മദ് അനസ് പൊലീസിനും ഭിന്നശേഷി കമ്മീഷനും പരാതി നല്‍കിയിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസില്‍വെച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ശാരീരിക വൈകല്യത്തെ നിരന്തരം പരിഹസിക്കുന്നു. തന്റെ കൂട്ടുകാരെയും എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചെന്നും അനസിന്റെ പരാതിയില്‍ പറയുന്നു.

 

Continue Reading

kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടുമിറങ്ങി ‘പടയപ്പ’

ഇന്നലെ രാത്രി ഗൂഡാര്‍വിള എസ്റ്റേറ്റിലെ കൃഷി വ്യാപകമായി കാട്ടാന നശിപ്പിച്ചിരുന്നു

Published

on

മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി ‘പടയപ്പ’

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി പടയപ്പ. ഇന്നലെ രാത്രി ഗൂഡാര്‍വിള എസ്റ്റേറ്റിലെ കൃഷി വ്യാപകമായി കാട്ടാന നശിപ്പിച്ചിരുന്നു. പ്രദേശവാസികള്‍ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ കാട്ടാന രാവിലെ ഗൂഡാര്‍വിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി. അതേ സമയം ആനയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് നിയോഗിച്ച ആര്‍.ആര്‍ ടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇതിന് മുന്‍പും പടയപ്പ ജനവാസമേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം നെറ്റിമേടിനും കുറ്റിയാര്‍ വാലിക്കും ഇടയില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ സ്‌കൂള്‍ ബസിനു മുന്നില്‍ പടയപ്പ എത്തിയിരുന്നു. ആനയെ കണ്ട് ബസ് നിര്‍ത്തിയെങ്കിലും , ആന ബസിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പിന്നീട് ബസ് പുറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Continue Reading

Trending