ന്യൂഡല്‍ഹി: മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ്‌കേണല്‍ പദവി തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചിട്ടകള്‍ പാലിക്കുന്നതിലുള്ള വീഴ്ച്ചയാണ് പദവി തിരിച്ചെടുക്കുന്നതിന് കാരണമെന്ന് റിപ്പോര്‍ട്ട്. ചിട്ടകള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാലിന് ബഹുമാന സൂചകമായി നല്‍കിയ ടെറിറ്റോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധമന്ത്രാലത്തോട് ആവശ്യപ്പെട്ടു.

ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ പരസ്യത്തില്‍ ലാല്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1971-ല്‍ നടന്ന യുദ്ധത്തില്‍ മരിച്ച സൈനികനായിട്ടായിരുന്നു മോഹന്‍ലാല്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി 50ലക്ഷം രൂപ കൈപ്പറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല ലഭിക്കാത്ത മെഡലുകള്‍ യൂണിഫോമില്‍ പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. വാണിജ്യപരമായി പദവി ഉപയോഗിച്ചതുമൂലമാണ് സൈനികര്‍ പദവി തിരിച്ചെടുക്കുന്നതിന് പ്രതിരോധമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.