ട്രെയിനില്‍ തനിക്കുനേരെയുണ്ടായ അനുഭവം പങ്കുവെച്ച് യുവനടി സനുഷ രംഗത്ത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് മനസ്സുതുറന്നത്.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് താന്‍ ശബ്ദമുഴര്‍ത്തുകയും ഇതുകേട്ട് തിരക്കഥാകൃത്ത് ഉണ്ണി ആറും മറ്റൊരു യാത്രക്കാരനും രക്ഷക്കെത്തുകയായിരുന്നു. അപ്പോള്‍ സ്്ത്രീകളടക്കമുള്ള സഹയാത്രികര്‍ കാഴ്ചക്കാരായി നിക്കുകയും പല സഹയാത്രികരും ഉറക്കം നടിക്കുകയുമായിരുന്നു. അപമാനിച്ച യുവാവ് രക്ഷപെടാതെ നോക്കിയത് താനൊറ്റയ്ക്കാണ്. സംഭവത്തില്‍ സഹയാത്രകരുടെ മനോഭവം തന്നില്‍ വേദനയുണ്ടാക്കി. സനുഷ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പൊലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി അന്‍പത്തിനാല് വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. സ്വര്‍ണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.