X
    Categories: MoreViews

ഭൂമിയുടെ ആദ്യ ഉപഗ്രഹം ചന്ദ്രനല്ല

ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനെ സംബന്ധിച്ച് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. ചന്ദ്രന്‍ രൂപപ്പെട്ടത് എങ്ങനെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇസ്രാഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും വെയ്‌സമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും നടത്തിയ പഠനത്തില്‍ ഭൂമിയുടെ ഉപഗ്രഹത്തെ സംബന്ധിച്ച് രസകരമായ ഒരു വസ്തുതത പുറത്തുവന്നിരിക്കുകയാണ്. ഭൂമിയുടെ ആദ്യ ഉപഗ്രഹം ചന്ദ്രനല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ നാം കാണുന്ന ചന്ദ്രന്‍ ഉപഗ്രഹ ശ്രേണിയില്‍ അവസാനത്തേതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചന്ദ്രനു മുമ്പ് നിരവധി ഉപഗ്രഹങ്ങള്‍ ഭൂമിയെ വലയം വെച്ചിട്ടുണ്ട്.

അതേസമയം ചന്ദ്രന്‍ രൂപപ്പെട്ടത് ചെറു ഉപഗ്രഹങ്ങളുടെ കൂട്ടിയിടിയിലാണെന്ന കണ്ടെത്തലും പഠനറിപ്പോര്‍ട്ടിലുണ്ട്. ഭൂമിയുമായോ ഉപഗ്രഹ സമാനമായ വസ്തുക്കള്‍ക്കളുമായോ ഉണ്ടായ കൂട്ടിയിടിയിലാണ് ചന്ദ്രന്‍ രൂപപ്പെട്ടത്. നേരത്തെ പ്രാചീന ഉല്‍ക്കാശിലകള്‍ വിശകലനം ചെയ്തതില്‍ നിന്ന് ചൊവ്വക്കു സമാനമായ വസ്തുവും ഭൂമിയും തമ്മില്‍ കൂട്ടിയിടിച്ചാണ് ചന്ദ്രന്‍ ഉണ്ടായതെന്നായിരുന്നു നിഗമനം. പ്രാഥമികാവസ്ഥയിലുള്ള ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ ചന്ദ്രന്‍ ആവിര്‍ഭവിച്ചുവെന്നാണ് അന്നത്തെ പഠനങ്ങള്‍ തെളിയിച്ചിരുന്നത്. എന്നാല്‍ ചെറു ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് ചന്ദ്രന്‍ രൂപപ്പെടാന്‍ കാരണമെന്നാണ് ഗവേഷകന്‍ ഹഗായ് പരേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള പുതിയ പഠനം തെളിയിക്കുന്നത്.

chandrika: