X
    Categories: indiaNews

ബിഹാറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സഹോദരന്റെ വീട്ടില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് 22.5 കിലോ സ്വര്‍ണം

പട്‌ന: ബിഹാറിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രമോദ് സിന്‍ഹയുടെ സഹോദരന്‍ അശോക് സിന്‍ഹയുടെ ഫ്ളാറ്റില്‍ വന്‍ സ്വര്‍ണ വേട്ട. ഇരുപത്തിരണ്ടര കിലോ ഗ്രാം വരുന്ന സ്വര്‍ണമാണ് നേപ്പാള്‍ പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റക്‌സൗള്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് പ്രമോദ് സിന്‍ഹ.

12 കോടി മൂല്യം വരുന്ന സ്വര്‍ണമാണ് നേപ്പാള്‍ ബീര്‍ഗഞ്ചിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്‌ പിടിച്ചെടുത്തത് എന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് റക്‌സൗള്‍. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുമായി തുറന്ന അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്. തദ്ദേശവാസികള്‍ക്ക് അതിര്‍ത്തി വഴി രേഖകള്‍ കാണിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാം.

Test User: