X

രണ്ട് ലക്ഷത്തിലധികം സിവിൽ ഐ.ഡി.കാർഡുകൾ വിതരണത്തിന് തയ്യാറായതായി പബ്ലിക് അതോറിറ്റി:

മുഷ്താഖ് ടി. നിറമരുതൂർ

കുവൈത്ത് സിറ്റി:രണ്ട് ലക്ഷത്തിലധികം സിവിൽ ഐഡി കാർഡുകൾ സെൽഫ് സർവീസ് മെഷീനുകളിൽ ശേഖരിക്കാൻ തയ്യാറായാതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (“പാസി”) അറിയിച്ചു. ഈ കാർഡുകൾ പെട്ടെന്ന് ശേഖരിക്കാത്തതു പുതിയ കാർഡുകൾ നൽകുന്നതിന് തടസ്സമാകുന്നു. സൗത്ത് സൂറയിലെ “പാസി” ആസ്ഥാനത്തും അൽ-ജഹ്‌റയിലെയും അൽ-അഹമ്മദിയിലെയും രണ്ട് ശാഖകളിലെയും ഡെലിവറിക്ക് തയ്യാറായ കാർഡുകളുടെ എണ്ണം 211,000 കടന്നതായും അവ സ്വീകരിക്കാൻ ഉടമകൾ മുന്നോട്ട് വരാത്തതാണ് മെഷിനുകളിൽ കാർഡുകൾ കുമിഞ്ഞു കൂടാൻ കാരണമായത്. ഇത് പുതിയ കാർഡുകളുടെ വിതരണം വേഗത്തിലാക്കുന്നതിനുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ” പാസി” ചൂണ്ടിക്കാട്ടി. നിലവിൽ പൗരന്മാർക്കും ആർട്ടിക്കിൾ 20 (വീട്ടു ജോലിക്കാരുടെയും) പ്രകാരമുള്ള താമസത്തിനും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കാർഡുകൾ നൽകുന്നതിന് മുൻഗണന നൽകുന്നു.

പൗരന്മാരോടും താമസക്കാരോടും സെൽഫ് സർവീസ് മെഷീനുകളിൽ തയ്യാറായിട്ടുള്ള അവരുടെ കാർഡുകൾ കാലതാമസം കൂടാതെ എത്രയും വേഗം ശേഖരിക്കാൻ “പാസി” ആഹ്വാനം ചെയ്തു.

webdesk13: