Connect with us

kerala

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കാന്‍ കൂടുതല്‍ സമയം

സമയക്രമം പുതുക്കി നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

Published

on

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി. സമയക്രമം പുതുക്കി നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുന്‍പും ബ്ലോക്ക്ജില്ലാ പഞ്ചായത്തുകള്‍ മാര്‍ച്ച് 3ന് മുന്‍പും അന്തിമ വാര്‍ഷിക പദ്ധതി സമര്‍പ്പിക്കണം.

സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യം അവതരിപ്പിക്കുമ്പോള്‍, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന യഥാര്‍ഥ വിഹിതം അറിയാനാകും. ഈ തുകയെ അടിസ്ഥാനമാക്കി വാര്‍ഷികപദ്ധതി അന്തിമമാക്കുകയാണെങ്കില്‍ പദ്ധതി നടത്തിപ്പ് കൂടുതല്‍ സുഗമമായി നിര്‍വഹിക്കാനാക്കാനാകുമെന്ന് കണ്ടാണ് തീരുമാനം. പദ്ധതി തയ്യാറാക്കുന്നതിന് അടിസ്ഥാനമായ തുകയും ലഭ്യമായ തുകയും തമ്മില്‍ വ്യതിയാനമുണ്ടായത് ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ബുദ്ധിമുണ്ടാക്കിയിരുന്നു. ഇക്കാര്യം പരിഗണിച്ച് ബജറ്റിലെ യഥാര്‍ഥ വിഹിതം അറിഞ്ഞതിന് ശേഷം പദ്ധതി അന്തിമമാക്കിയാല്‍ മതിയെന്ന് ജനുവരി 9ന് ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റിയും തീരുമാനിച്ചിരുന്നു.

ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25നുള്ളില്‍ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണസമിതിക്ക് സമര്‍പ്പിക്കണം. മാര്‍ച്ച് മൂന്നിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കും. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇഗ്രാംസ്വരാജ് പോര്‍ട്ടലില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള പ്രോജക്ടുകള്‍ മാര്‍ച്ച് 8നുള്ളില്‍ അപ്ലോഡ് ചെയ്യണം. ബ്ലോക്ക്ജില്ലാ പഞ്ചായത്തുകള്‍ക്ക് മാര്‍ച്ച് 3 വരെയാണ് വാര്‍ഷികപദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാനുള്ള സമയം. മാര്‍ച്ച് ഏഴിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കും. ഇഗ്രാംസ്വരാജ് പോര്‍ട്ടലില്‍ മാര്‍ച്ച് 10നകം ആവശ്യമായ പ്രോജക്ടുകള്‍ അപ്ലോഡ് ചെയ്യണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പി.ജി. ക്യാപ് 2024; 13-ന് മുൻപായി പ്രവേശനം നേടണം

Published

on

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള വിദ്യാർഥികളുടെ പരിഷ്കരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സീറ്റൊഴിവ് എന്നിവ പരിശോധിച്ച് കോളേജ് / സെന്ററുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സമയക്രമ പ്രകാരം സെപ്റ്റംബർ 13-ന് മുൻപായി പ്രവേശനം നേടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌

https://admission.uoc.ac.in/admission?pages=pg

Continue Reading

kerala

ആര്‍എസ്എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; തെളിവുകളുണ്ട്, വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ അറിവോടെ രാഷ്ട്രീയദൂതുമായാണ് എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെ രാഷ്ട്രീയദൂതുമായാണ് എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇതിന്‍റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബിജെപിക്കുണ്ടായ അട്ടിമറി വിജയമെന്നും സതീശന്‍ ആരോപിച്ചു.

തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും കേസിന്‍റെ പേരില്‍ ഞങ്ങളെ ഉപദ്രവിക്കരുതെന്നുമാണ് എഡിജിപി മുഖേന മുഖ്യമന്ത്രി അറിയിച്ചത്. അതിന്‍റെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്. പൂരം കലക്കുകയെന്നത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്ലാനായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

ആർഎസ്എസ്-സിപിഎം ഡീൽ എന്ന് കേട്ടാൽ ഉടനെ പറയാൻ പാടില്ല.  100% ഉറപ്പാക്കിയ ശേഷമാണ് എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയെ കുറിച്ചും പറഞ്ഞത്. എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ദൂതുമായി പോയി ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിലും നടന്നതെന്നും സതീശൻ ആരോപിച്ചു. പൂരം കലക്കി പിണറായി വിജയനെന്ന് ആവർത്തിച്ചു വിളിക്കുകയാണ്.

അന്ന് പൂരസ്ഥലത്ത് തൃശൂർ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി തൃശൂരിൽ ഉണ്ട്. ഒരു ഫോൺ കോൾ ചെയ്തു എന്താ പ്രശ്നം എന്ന് പോലും ചോദിച്ചില്ല. വിശ്വാസം , ആചാരം എന്നിവ പഠിപ്പിക്കുന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

Continue Reading

kerala

തൃശൂരില്‍ എച്ച്.വണ്‍.എന്‍.വണ്‍ ബാധിച്ച് 54കാരന്‍ മരിച്ചു

പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.

Published

on

തൃശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്.

പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടായിരുന്നു മരണം.

Continue Reading

Trending