X

രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ നീക്കം

നിലമ്പൂരില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിലേക്ക് മാറ്റാന്‍ റെയില്‍വേ നീക്കം തുടങ്ങി. ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെടുന്ന രീതിയിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. പാത ലാഭകരമല്ല എന്ന കാരണം പറഞ്ഞാണ് രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്നും തുടങ്ങുന്നതിന് ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം വരുന്നത്.

കോവിഡ് രോഗ വ്യാപനമുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചപ്പോഴാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയിലും ട്രയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പിന്നീട് ദേശീയ തലത്തില്‍ ഇളവ് പ്രഖ്യാപിച്ചതോടെ രാജ്യറാണി മാത്രം ഓടിത്തുടങ്ങി. അന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിയതുമില്ല.

എന്നാല്‍ കോവിഡ് രണ്ടാം തരംഗമുണ്ടായതോടെ ഈ പാതയില്‍ രാജ്യറാണി സര്‍വീസ് നിര്‍ത്തി വെച്ചു. പിന്നീട് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഒരു മാസം മുമ്പാണ് രാജ്യറാണി സര്‍വീസ് പുനരാരംഭിച്ചത്. എന്നിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുവാന്‍ റെയില്‍വേ തയാറാകുന്നില്ല. ഇതിനിടയിലാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത ലാഭകരമല്ലെന്നും അടച്ചുപൂട്ടുന്നതാണ് നല്ലെതെന്നും കാണിച്ച് റെയില്‍വേ 2004ല്‍ നല്‍കിയ റിപ്പോര്‍ട്ട് വീണ്ടും പൊടിതട്ടിയെടുത്തത്. അന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ ഇ.അഹമ്മദ് എന്നിവരുടെ ശക്തമായ ഇടപെടലില്‍ അന്നത്തെ റിപ്പോര്‍ട്ട് മരവിപ്പിച്ചു.

കൂടുതല്‍ നവീകരണ പ്രവൃത്തികള്‍ ഈ പാതയിലുണ്ടായി. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങിയതും പാലക്കാടുനിന്നുള്ള അമൃതയുമായി ഘടിപ്പിച്ച് ലിങ്ക് എക്‌സ്പ്രസായി തിരുവനന്തപുരത്തേക്ക് നിലമ്പൂരില്‍ നിന്നും രാജ്യറാണി അനുവദിച്ചതും ഇ.അഹമ്മദ് കേന്ദ്രത്തില്‍ മന്ത്രിയായിരുധികളെയും ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 4 കോടി രൂപയിലേറെ ചെലവഴിച്ച് ചരക്കിറക്കുന്നതിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്‌സ് ഷെഡും നിര്‍മിച്ചു. റെയില്‍വെയുടെ അനുമതിയോടെ മുക്കട്ട-കരുളായി റോഡിലേക്ക് പുതിയ കോണ്‍ക്രീറ്റ് പാതയും നിര്‍മ്മിച്ചു. നിലമ്പൂരിലെ ഗുഡസ്‌ഷെഡ് പ്രകൃതിയോടിങ്ങിയതായതിനാല്‍ ജില്ലയിലെ സിമന്റ് മൊത്തകച്ചവടക്കാര്‍ ഏറെ താല്‍പര്യം കാണിച്ചു. കഴിഞ്ഞ വര്‍ഷം ചരക്ക്തീവണ്ടിയുടെ ഉദ്ഘാടനവും നടത്തി. ജില്ലയിലെ സിമന്റ്‌മൊത്തകച്ചവടക്കാര്‍ക്കുള്ള സിമന്റുമായി എത്തിയ തീവണ്ടിക്ക് വന്‍സ്വീകരണമാണ് ഒരുക്കിയത്. സ്വീകരണത്തില്‍ തന്നെ കല്ലുകടിയുമുണ്ടായി. സിമന്റ് ചാക്കിറക്കാന്‍ നാട്ടുകാരുടെ ഒഴുക്കായിരുന്നു. ബഹളത്തില്‍ മുങ്ങിയ സിമന്റിറക്കുന്ന പണി മണിക്കൂറുകളോളം വൈകി. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം ഒരു വലിയ ലക്ഷ്യത്തെ തന്നെ അട്ടിമറിച്ചു. ഒരു ചരക്ക് തീവണ്ടി ചരക്കുമായി അവര്‍ക്ക് നിശ്ചയിച്ച സ്റ്റേഷനിലെത്തിയാല്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ചരക്ക് ഇറക്കുന്നതിന് സമയം അനുവദിക്കുക.

അത് കഴിഞ്ഞാല്‍ ഓരോമണിക്കൂറിനും നിശ്ചിത തുക അടക്കണം. ഇത് വ്യാപാരികള്‍ക്ക് വന്‍ ബാധ്യതയാകും. തൊഴിലാളികള്‍ തമ്മില്‍ തല്ലിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. നേരത്തെ എസ്.ടി.യു, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവരുടെ തൊഴിലാളി പൂളുകളുളാണ് ഇവിടെ ഉണ്ടായിരുന്നത്. ചരക്ക്‌നീക്കം നടക്കുമെന്ന ഘട്ടത്തില്‍ എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളും എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിവരും പൂള്‍ ആവശ്യവുമായി രംഗത്ത് വന്നു.

 

 

 

 

web desk 3: