Connect with us

More

എം.എസ് ധോനി; സിനിമയുടെ വ്യാജന്‍ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നു

Published

on

കോഴിക്കോട്: എം.എസ് ധോണിയുടെ യഥാര്‍ത്ഥ ജീവിതം പറയുന്ന ‘എം.എസ് ധോനി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രം റിലീസിങ് ദിനം തന്നെ ഇന്റര്‍നെറ്റില്‍ പുറത്തായി. ഭട്ട് 108 എന്ന അക്കൗണ്ടില്‍ നിന്നാണ് സിനിമയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്.

ms-dhonigrerwsg

വിവിധ ലിങ്കുകളില്‍ നിന്നായി  സിനിമ ഇതിനോടകം  നിരവധിപേര്‍ കണ്ടുകഴിഞ്ഞു. മികച്ച അഭിപ്രായവും ബോക്സ് ഓഫ്സ് വിജയവും നേടി മുന്നേറിക്കൊണ്ടിരുന്ന ചിത്രത്തിന് വ്യാജന്‍ ഭീഷണിയാവുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍.

സുഷാന്ത് സിങ് രാജ്പുതാണ് ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. കോപ്പി ചിത്രം പ്രതികൂലമായി ബാധിക്കുമെന്നും അതല്ല ചിത്രം ആരാധാകര്‍ തിയ്യറ്ററില്‍ തന്നെ പോയി കാണും എന്നിങ്ങനെ വാദം നടക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ കൈയടി വാങ്ങിയത്, വല്ലാത്ത ഒരു പോക്കായി പോയി സുധീ’

Published

on

മിമിക്രിയിലൂടെ ആരാധകരെ ചിരിപ്പിച്ചാണ് കൊല്ലം സുധി ശ്രദ്ധേയനാകുന്നത്. ജഗദീഷായിരുന്നു സുധിയുടെ മാസ്റ്റര്‍ പീസ്. നിരവധി വേദികളിലാണ് ജഗദീഷിന്റെ ശബ്ദം അനുകരിച്ച്‌ താരം കയ്യടി നേടിയിട്ടുള്ളത്. മരിക്കുന്നതിന് തൊട്ടുമുൻപ് നടന്ന പരിപാടിയിലും സുധി കാണികളെ കയ്യിലെടുത്തത് ജഗദീഷിന്റെ ശബ്ദത്തിലൂടെയാണെന്ന് പറയുകയാണ് നടൻ വിനോദ് കോവൂര്‍. നടൻ സുരേഷ് ഗോപിയെ അനുകരിക്കുമ്പോള്‍ ആരും തന്റെ മുഖത്തേക്ക് നോക്കരുത് എന്ന് സുധി പറഞ്ഞപ്പോള്‍ സദസ് മുഴുവൻ ചിരിച്ചു കയ്യടിച്ചെന്നും വിനോദ് കുറിച്ചു.

വിനോദ് കോവൂരിന്റെ കുറിപ്പ് 

എടാ സുധീ വിശ്വസിക്കാനാവുന്നില്ല.
ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്ലവേഴ്സും 24 ചാനലും ഒരുക്കിയ ഷോയില്‍ പങ്കെടുത്ത് പത്ത് മണിയോടെ വടകരയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും.അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ…
ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകള്‍ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച്‌ ചിന്തിപ്പിച്ച്‌ സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്ബോള്‍ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗില്‍ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോള്‍ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു. ഏറ്റവും മുന്നിലെ ചെയറില്‍ ഇരുന്ന് ഞാനും ഗോകുലം ഗോപാലൻ ചേട്ടനും ശ്രീകണ്ഠൻ നായരുമടക്കം ഒത്തിരി പേര്‍ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്ബോഴാണ് ഈ ദുര്‍വിധി അപകട രൂപത്തില്‍ വന്നത്. പുലര്‍ച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാള്‍ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം. ബിനു അടിമാലി യാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്‌റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച്‌ കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടര്‍ പറയണമെങ്കില്‍ ഞാൻ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകള്‍ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ….. തൃശൂര്‍ വരെ കാറില്‍ ഇരുന്ന് നിങ്ങള്‍ പറഞ്ഞ തമാശകള്‍ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരു പാട് ചിരിച്ച്‌ കാണും ഒടുവില്‍ കരയാനായി .
ആത്മാവിന് നിത്യ ശാന്തി കിട്ടാൻ പ്രാര്‍ത്ഥിക്കാം പ്രിയ കൂട്ട് ക്കാരാ …..

Continue Reading

Environment

പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള കുഞ്ഞിക്കാൽവെപ്പുകൾ ;പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാൻ പുനരുപയോഗിക്കാവുന്ന നാപ്കിനുകൾ

പണ്ട് രക്ഷിതാക്കൾ ഉപയോഗിച്ചിരുന്ന ടെറി ക്ലോത്ത്, സേഫ്റ്റി പിൻ നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ.കുതിർത്ത് കഴുകി ഉണക്കി 15 തവണ വരെ ഉപയോഗിക്കാം. ചോർച്ചക്കും സാധ്യത കുറവാണ്, നേരിട്ട് വാഷിംഗ് മെഷീനിൽ ഇടാം.എന്നത് കൊണ്ട് വെള്ളത്തിന്റെ ആവശ്യവും പരിമിതമാണ്.

Published

on

ആധുനിക ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്താണെന്ന് ഏതെങ്കിലും അമ്മമാരോട് ചോദിച്ചു നോക്കൂ. ഒരു സംശയവും വേണ്ട,  അവർ ആദ്യം പറയുന്ന പേര് ഡിസ്പോസിബിൾ നാപ്ക്കിൻറെതായിരിക്കും. കുട്ടിത്തുണികൾ നിരന്തരം കഴുകുകയും ഉണക്കുകയും ചെയ്യുന്ന ബുദ്ധിമുട്ടിൽ നിന്നും സമയനഷ്ടത്തിൽ നിന്നും അവരെ മോചിപ്പിച്ച ആ ഉത്പന്നം അവരുടെ കുടുംബജീവിതത്തിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്തുകയും ചെയ്‌തു.1940-കളുടെ അവസാനത്തിലാണ് നാപ്കിനുകൾ ആദ്യമായി വൻതോതിൽ വിപണിയിൽ എത്തിതുടങ്ങിയത്. അന്ന് വലിയൊരു സൗകര്യം പ്രധാനം ചെയ്ത് അവതരിച്ച അവ ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക ആഘാതം എത്രമാത്രം വിനാശകരമായിരിക്കുമെന്ന് മനുഷ്യരാശി മനസിലാക്കിയില്ല.

2021-ലെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്നതോ ഡിസ്പോസിബിൾ ചെയ്യുന്നതോ ആയ നാപ്കിനുകൾ കൂടുതലും വിസ്കോസ് റേയോൺ, പ്ലാസ്റ്റിക്കുകൾ – പോളിസ്റ്റർ, പോളിയെത്തിലീൻ, പോളിപ്രൊഫൈലിൻ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഡിസ്പോസിബിൾ നാപ്കിനുകൾ അവയുടെ മുഴുവൻ ജീവിതചക്രത്തിലും പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ഉല്പന്നമായി മാറി.

പ്‌ളാസ്റ്റിക് അടങ്ങിയിരിക്കുന്നു എന്നതിനോടൊപ്പം നാപ്കിനുകൾ കുഞ്ഞുങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ പേറി ഉപേക്ഷിക്കപ്പെടുന്നതുകൊണ്ട് ഇത് പുനരുപയോഗം ചെയ്യുന്നത് കൂടുതൽ വെല്ലുവിളിയായി. പ്രതിവർഷം 71 ബില്യൺ യുഎസ് ഡോളറിന്റെ വിപണി സാന്നിധ്യമുള്ള ഡിസ്പോസിബിൾ നാപ്കിൻ ആഗോളതലത്തിൽ പൊതുമാലിന്യത്തിലേക്ക് ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നായി മാറിയിരിക്കുന്നു .ഓരോ മിനിറ്റിലും ആഗോളതലത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 250 ദശലക്ഷം നാപ്‌കിനുകൾ കത്തിക്കപ്പെടുകയോ കുഴിച്ചിടപ്പെടുകയോ അല്ലെങ്കിൽ വലിച്ചെറിയപ്പെടുകയോ ചെയ്യുന്നു.

ഇതിനുള്ള ഒരു പരിഹാരമാണ് പുനരുപയോഗിക്കാവുന്ന നാപ്കിനുകൾ .പണ്ട് രക്ഷിതാക്കൾ ഉപയോഗിച്ചിരുന്ന ടെറി ക്ലോത്ത്, സേഫ്റ്റി പിൻ നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ.കുതിർത്ത് കഴുകി ഉണക്കി 15 തവണ വരെ ഉപയോഗിക്കാം. ചോർച്ചക്കും സാധ്യത കുറവാണ്, നേരിട്ട് വാഷിംഗ് മെഷീനിൽ ഇടാം എന്നത് കൊണ്ട് വെള്ളത്തിന്റെ ആവശ്യവും പരിമിതമാണ്.

“ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന നാപ്പിനുകൾ സൗകര്യപ്രദമാണ്, പക്ഷെ അവ നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.പുനരുപയോഗിക്കാവുന്ന നാപ്കിനുകളിലേക്ക് മാറുന്നത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും ഭാവിതലമുറയ്ക്ക് ആരോഗ്യകരമായ ഒരു ഭൂമി പ്രധാനം ചെയ്യാനും കഴിയും. പുനരുപയോഗിക്കാവുന്ന നാപ്പിനുകളുടെ ഉപയോഗത്തിന് കഴുകാൻ വൈദ്യുതിയും വെള്ളവും ആവശ്യമാണെങ്കിലും, ഓരോ പുനരുപയോഗത്തിലും അവയുടെ മൊത്തത്തിലുള്ള പാരിസ്ഥിതിക ആഘാതം കുറയുന്നു ” യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം റിസോഴ്‌സ് ആൻഡ് മാർക്കറ്റ്സ് ബ്രാഞ്ച് മേധാവി എലിസ ടോണ്ട പറയുന്നു.

ഉപഭോക്താക്കൾ വെള്ളം, ഊർജ്ജം-കാര്യക്ഷമമായ വാഷിംഗ് മെഷീനുകൾ തിരഞ്ഞെടുക്കുക, കൂടുതൽ സുസ്ഥിര സോപ്പുകൾ ഉപയോഗിക്കുക, 60 ഡിഗ്രി സെൽഷ്യസിൽ താഴെ കഴുകുക, ലൈൻ-ഡ്രൈയിംഗ് നാപ്പികൾ, കഴിയുന്നത്ര തവണ നാപ്കിനുകൾ വീണ്ടും ഉപയോഗിക്കുക എന്നിവയിലൂടെ ഈ ആഘാതങ്ങൾ കുറയ്ക്കാനാകും.പല ഡിസ്പോസിബിൾ നാപ്കിൻ ബ്രാൻഡുകളും തങ്ങളുടെ ഉൽപ്പന്നങ്ങൾ ബയോഡീഗ്രേഡബിൾ ആണെന്ന് അവകാശപ്പെടുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ് “ബയോഡീഗ്രേഡബിൾ” എന്നതിന് അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ട നിർവചനം ഇല്ല, ആ പദം വിപണനത്തിനുള്ള ഒരു മാധ്യമം എന്നതിന് അപ്പുറം ഒന്നും അർത്ഥമാക്കുന്നില്ല. പുനരുപയോഗിക്കാവുന്ന നാപ്കിനുകൾക്ക് ആദ്യ വില ഒറ്റത്തവണ ഉപയോഗിക്കുന്ന നാപ്പിനേക്കാൾ കൂടുതലാണ് എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ ചെലവ് കുറക്കുന്നു.

ആത്യന്തികമായി, മനുഷ്യരുടെയും പാരിസ്ഥിതിക ആരോഗ്യത്തിന്റെയും സംരക്ഷണത്തിനായി നാപ്കിൻ ഉൾപ്പെടെ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളിലേക്കുള്ള ഒരു മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണം,. ഉപഭോഗം മുതൽ മാലിന്യ സംസ്കരണം വരെയുള്ള ഓരോ ഘട്ടത്തിലും പുനരുപയോഗം മാലിന്യം കുറക്കുകയും പരിസരത്തെ കൂടുതൽ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

 

 

Continue Reading

crime

എംഡിഎംഎയുമായി തൃശൂരിൽ രണ്ടു യുവതികൾ അറസ്റ്റിൽ

ഇവരുടെ കയ്യില്‍ നിന്നും 17.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Published

on

തൃശൂര്‍: തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ട് യുവതികള്‍ പൊലീസ് പിടിയില്‍. തൃശൂര്‍ സ്വദേശി സുരഭി, കണ്ണൂര്‍ സ്വദേശി പ്രിയ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ കയ്യില്‍ നിന്നും 17.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രിയ ഫാഷന്‍ ഡിസൈനറാണ്. സുരഭി ഫിറ്റ്‌നസ് ട്രെയിനറും.

Continue Reading

Trending