X

തടവിലുള്ളവര്‍ക്ക് നീതി ലഭ്യമാക്കുക : എം.എസ്.എഫ്

ബുര്‍ഹാന്‍പൂര്‍: കത്വയിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിനെതിരെ ഏപ്രില്‍ 20ന് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് മുഴുവന്‍ ആളുകള്‍ക്കും നീതി പൂര്‍വ്വമായ ജാമ്യം ലഭ്യമാക്കണമെന്ന് മുസലിം സ്‌ററുഡന്റ് ഫെഡറേഷന്‍ ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒന്നര മാസത്തോളമായി കസ്റ്റടിയിലുള്ളവരുടെ കേസ് ഡയറി ഉള്‍പ്പെടുന്ന ചലാന്‍ പോലീസ് ഇത് വരെ കോടതിയില്‍ സമര്‍പ്പിക്കാത്തതിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയുണ്ട് . കത്വ പ്രശ്‌നത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പ്രതിഷേധക്കാര്‍ക്കെതിരെ ഏകപക്ഷീയമായ നടപടിയെടുക്കുന്നത് ഇവിടെ മാത്രമാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അഷ്‌റഫലി ആരോപിച്ചു.

ബുര്‍ഹാന്‍പൂരില്‍ വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയും മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുസ്ലിം ലീഗ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനുളള ഉന്നത തല രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്.ജയിലിലകപ്പെട്ടവര്‍ക്കായി നിയമപരമായും രാഷ്ട്രീയപരമായും പാര്‍ട്ടി സഹായം നല്‍കി വരുന്നുണ്ട്. ജയിലിലകപ്പെട്ടവരുടെ ആശ്രിതര്‍ക്കും കുടുബക്കാര്‍ക്കും ആവശ്യമായ സഹായങ്ങളും മുസ്ലിം ലീഗ് നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം എസ് എഫ് ദേശീയ നേതാക്കളായ ടി.പി അഷ്‌റഫലി, ( പ്രസിഡണ്ട്) സിറാജുദ്ധീന്‍ നദ് വി ,(വൈസ് പ്രസിഡണ്ട്) ഫാറൂഖ് ഖുറൈശി, msf ,മധ്യപ്രദേശ ജനറല്‍ സെക്രട്ടറി, നഈം അഖ്തര്‍ .മുസ്ലിം ലീഗ് മധ്യപ്രദേശ സംസ്ഥാന വൈസ് പ്രസിഡണ്ട് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

chandrika: