X

എം.എസ്.എഫ് സമരപ്പകല്‍ ; ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരും: രമേശ് ചെന്നിത്തല


തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച സമരപ്പകല്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒരു വിദ്യാഭ്യാസ മന്ത്രിയും മാര്‍ക്ക് ദാനം നടത്തിയിട്ടില്ല. മാര്‍ക്ക് ദാനമായി കിട്ടുമെന്നറിഞ്ഞ് രാജ്യത്തെ മറ്റു സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പരിഹസിച്ചു.

രേഖകള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നിനും മന്ത്രി മറുപടി പറഞ്ഞിട്ടില്ല. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുകയാണ്. വിമര്‍ശനമുന്നയിക്കുമ്പോള്‍ തന്നെ ലീഗിന്റെ ചട്ടുകമാണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഇടപെടാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്ന് വ്യക്തമാക്കണം. മന്ത്രി രാജിവയ്ക്കണമെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തുവെന്ന ഖ്യാതിയായിരിക്കും ചരിത്രത്തില്‍ കെ.ടി ജലീലിന് ലഭിക്കുകയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. ആദ്യത്തെ കൊലപാതകത്തിലൂടെ കൊലപാതകം ഹരമായപ്പോള്‍ പിന്നീട് അത് പതിവാക്കിയ കൊലപാതകിയുടെ മനോനിലയാണ് കെ.ടി ജലീലെന്ന് അദ്ദേഹം പരിഹസിച്ചു. വീണ്ടും തെറ്റ് ആവര്‍ത്തിക്കുമെന്ന് പറയുന്ന മന്ത്രി ഒരു നിമിഷം പോലും കസേര.ില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു.സര്‍വ്വകലാശാലയുടെ അദാലത്തില്‍ തന്റെ െ്രെപവറ്റ് സെക്രട്ടറിയെ ഇരുത്തിയ കെ.ടി ജലീല്‍ എങ്കില്‍ നിയമസഭയിലും തന്റെ സെക്രട്ടറിയെ അയച്ചാല്‍ മതിയെന്നും മുനീര്‍ പരിഹസിച്ചു. ചെന്നിത്തല ലീഗിന്റെ ചട്ടുകമാണെന്ന് പരിഹസിക്കുന്നവര്‍ രാജന്‍ ഗുരുക്കള്‍ ആരുടെ ചട്ടുകമാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ആരുംവിശ്വാസിക്കാത്ത ആരോപണങ്ങള്‍ ചെന്നിത്തലക്കു മേല്‍ കെട്ടിച്ചമക്കാനാണ് ജലീല്‍ ശ്രമിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മറുപടി ഇല്ലാതാകുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന രീതിയായിട്ട് മാത്രമേ അതിനെ കാണാനാകൂ. മാര്‍ക്ക് ദാനത്തില്‍ സ്വീകരിച്ച നടപടികള്‍ ശരിയായിരുന്നെങ്കില്‍ പിന്നെയെന്തിനാണ് അത് പിന്‍വലിച്ചതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എം.പി, എം.എല്‍.എമാരായ കെ.എം ഷാജി, ടി.വി ഇബ്രാഹിം, എം.സി ഖമറുദ്ദീന്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എം പി, എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.പി നവാസ്, മുസ്‌ലിം ലീഗ് നേതാക്കളായ കുറുക്കോളി മൊയ്തീന്‍, തോന്നക്കല്‍ ജമാല്‍, കണിയാപുരം ഹലീം, അഡ്വ സുള്‍ഫിക്കര്‍ സലാം, ശ്യാം സുന്ദര്‍, ചന്നാക്കര എം.പി കുഞ്ഞ്, മണ്‍വിള സൈനുദ്ദീന്‍, ഹാരിസ് കരമന, അഷ്‌റഫ് ഇടനീര്‍ ഹുമയൂണ്‍ കബീര്‍, ഷെഹീര്‍ജി അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

സമരത്തിന് എം എസ് എഫ് സംസ്ഥാന പ്രെസിഡന്റ് മിസ്ഹബ് കീഴരിയൂര്‍,ജന സെക്രട്ടറി എം പി നവാസ്, ഭാരവാഹികളായ ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ സലിം, കെ കെ എ അസീസ്. എ പി അബ്ദുസമദ് , കെ ടി റഹൂഫ്, കെ എം ഫവാസ് ,ഷഫീക് വഴിമുക്ക്. നൗഫല്‍ കുളപ്പട, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സ്വാഹിബ് മുഹമ്മദ്, പി.പി.ഷൈജല്‍, കെ.ഷം. ഷിബു, അല്‍ റെസിന്‍, ബിലാല്‍ മുഹമ്മദ്, ഇജാസ്, അംജദ് കുരീപള്ളി, അസ്ലഹ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

web desk 3: