X
    Categories: CultureMoreNewsViews

സേവ് ആലപ്പാട് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.എസ്.എഫ്

കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടന്നു വരുന്ന അശാസ്ത്രിയമായ ഖനനം മൂലം 81 .5 ഏക്കര്‍ ഭൂമി കടലെടുത്ത് പോവുകയും പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും മത്സ്യസമ്പത്തും പൂര്‍ണമായി നഷ്ടപ്പെട്ടത് കാരണം സ്വന്തം നാടിന് വേണ്ടി പ്രദേശവാസികള്‍ നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂറിന്റെയും ജനറല്‍ സെക്രട്ടറി എം.പി നവാസിന്റെയും നേതൃത്വത്തില്‍ എം.എസ്.എഫ് നേതാക്കള്‍ ആലപ്പാട്ടെ സമര പന്തല്‍ സന്ദര്‍ശിച്ചു.

സംസ്ഥാന ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ, സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അംജദ് കുരീപ്പള്ളി, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഷഫീക്ക് വഴിമുക്ക്, എം.എസ്.എഫ് കൊല്ലം ജില്ലാ ജോയിന്‍ സെക്രട്ടറി ഫിറോസ് പള്ളത്ത്, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡണ്ട് സക്കരിയ അമ്പുവിള, കൊല്ലം ജനറല്‍ സെക്രട്ടറി സല്‍മാന്‍, ചവറ മണ്ഡലം പ്രസിഡണ്ട് ഷാന്‍ കൊച്ചുവീടന്‍ എന്നിവരും സമര പന്തല്‍ സന്ദര്‍ശിച്ചു .

ചന്ദ്രിക വെബ് ഡെസ്‌ക്‌: