Connect with us

gulf

മുജാഹിദ് 10ാം സംസ്ഥാന സമ്മേളനം; സൗദി കിഴക്കന്‍ മേഖല പ്രചാരണ സമ്മേളനം നാളെ

അന്ധവിശ്വാസത്തിനെതിരേയും തീവ്രവാദത്തിനെതിരേയും സമൂഹത്തെ ഉണര്‍ത്തുകയാണ് സംസ്ഥാന സമ്മേളനത്തിന്റെ ലക്ഷ്യം.

Published

on

ദമ്മാം-നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തില്‍ ഡിസംബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ സൗദി കിഴക്കന്‍ മേഖല പ്രചാരണ സമ്മേളനം വെള്ളിയാഴ്ച്ച ദമ്മാമില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അന്ധവിശ്വാസത്തിനെതിരേയും തീവ്രവാദത്തിനെതിരേയും സമൂഹത്തെ ഉണര്‍ത്തുകയാണ് സംസ്ഥാന സമ്മേളനത്തിന്റെ ലക്ഷ്യം. ആനുകാലിക സാഹചര്യത്തില്‍ ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. വര്‍ഗ്ഗീയ ദ്രുവീകരണ ശക്തികളെ പരാജയപെടുത്തണമെന്നും നേതാക്കള്‍ അറിയിച്ചു.

ജുമുഅ നമസ്‌കാരം, പൊതു സമ്മേളനം , വനിതാ സമ്മേളനം, ടീന്‍സ് മീറ്റ് തുടങ്ങിയ വിവിധ സെഷനുകളിലായിട്ടാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.കെ എന്‍ എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ എന്‍ എം സംഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

നവംബര്‍ 25 ന് വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ 5 മണിവരെ ദമ്മാമിലെ അല്‍ഷഫഖ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് ചെയര്‍മാന്‍, സകരിയ ദമ്മാം ഓര്‍ഗനൈസിംഗ് കണ്‍വീനര്‍, അജ്മല്‍ മദനി ജനറല്‍ കണ്‍വീനര്‍ , മൊയ്ദീന്‍ കിഴിശ്ശേരി ഓര്‍ഗനൈസിങ് കണ്‍വീനര്‍ , ജാഫര്‍ ഖാന്‍ ഫിനാന്‍സ് , എ കെ നവാസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, അഫ്‌സല്‍ കയ്യങ്കോട് ദഅവ, അയ്യൂബ് സുല്ലമി പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ,സുഹൈല്‍ ല്‍ കൊച്ചി മീഡിയ കോര്‍ഡിനേറ്റര്‍ , നസ്വീഫ് ഐ ടി കോര്‍ഡിനേറ്റര്‍ , ഷെനില്‍ രെജിസ്ട്രീഷന്‍, അബ്ദുല്‍ റഹിമാന്‍ മീഡിയ, അബ്ദുല്ല തൊടിക മദ്രസ, സലിം ഖതീഫ് ഫുഡ്, അബീറ ടീച്ചര്‍ വനിതാ വിഭാഗം , ശരീഫ് വളണ്ടിയര്‍ വിഭാഗം തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

അബുദാബിയില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ ലുലു ഗ്രൂപ്പ്

പ്രകൃതി സഹൃദ പാക്കിങ് വ്യാപകമാക്കും.

Published

on

അബുദാബി: അബുദാബിയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൂടുതലായി സംഭരിക്കാന്‍ പ്രമുഖ യു എ ഇ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ്പ് ധാരണ പാത്രത്തില്‍ ഒപ്പ് വെച്ചു.

ഇതനുസരിച്ചു പ്രാദേശിക കാര്‍ഷികോത്പ്പന്നങ്ങള്‍ കൂടുതലായി സംഭരിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതി സഹൃദ പാക്കിങ് വ്യാപകമാക്കുകയും ചെയ്യും.

അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേളയില്‍ നടന്ന ചടങ്ങില്‍ യു എ ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അല്‍ മെഹെരി, എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍
സിലാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സല്‍മീന്‍ ഉബൈദ് അല്‍ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്.

ലുലു ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി

ലുലു ബ്രാന്‍ഡിലുള്ള വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇതോടനുബന്ധിച്ച് പുറത്തിറക്കി. ലുലു ബ്രാന്‍ഡിലുള്ള പുതിയ ഉല്‍പ്പന്നമായ ലുലു നെയ്യ് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മന്ത്രി മറിയം അല്‍ മെഹെരി, എം എ യൂസഫലിയുടെ എന്നിവരുടെ സാന്നിധ്യത്തില്‍ വിപണിയിലിറക്കി.

Continue Reading

gulf

അബുദാബി അന്താരാഷ്ട ഭക്ഷ്യമേള ആരംഭിച്ചു

യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അതോറിട്ടി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്

Published

on

അബുദാബി: അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. യു എ ഇ സഹിഷ്ണത വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യു എ ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അല്‍ മെഹെരി, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി എന്നിവരും സംബന്ധിച്ചു.

യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അതോറിട്ടി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പവിലിയനുകളും മേളയിലുണ്ട്. മേളയോടൊപ്പം എട്ടാമത് അബുദാബി ഡേറ്റ്‌സ് ഫെസ്റ്റിവലും നടത്തുന്നുണ്ട്.

Continue Reading

gulf

കെ.യു കബീര്‍ ഹാജി സ്മാരക പ്രഥമ പുരസ്‌കാരം മുഹമ്മദ് ഫൈസി ഓണമ്പിള്ളിക്ക്

ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറൂം ചെയര്‍മാനുമായ എം.എ യൂസഫലി സമ്മാനിച്ചു.

Published

on

പ്രബോധന മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ നാട്ടിക മഹല്ല് വെല്‍ഫയര്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ
കെ.യു കബീര്‍ ഹാജി സ്മാരക പ്രഥമ പുരസ്‌കാരം പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ മുഹമ്മദ് ഫൈസി ഓണമ്പിള്ളിക്ക്
ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറൂം ചെയര്‍മാനുമായ എം.എ യൂസഫലി സമ്മാനിച്ചു.

ടി എന്‍ പ്രതാപന്‍ എംപി,പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ പി എം എ ഗഫൂര്‍,സി.എ.മുഹമ്മദ് റഷീദ്
തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Continue Reading

Trending