Connect with us

Culture

ഇമാന്റെ ഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ

Published

on

മുംബൈ: അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ. 30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ സെയ്ഫി ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമുള്ള ആഹാരക്രമീകരണമാണ് ഭാരം ഇത്ര കുറഞ്ഞ ദിവസത്തില്‍ സഹായിക്കുന്നത്. പ്രോട്ടീനും ഫൈബറും അടങ്ങിയ ആഹാരക്രമമാണ് ഭാരം കുറയ്ക്കാന്‍ ചികിത്സിക്കുന്ന ബാട്രിയാറ്റിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ദവാല ഇമാന് നിര്‍ദേശിച്ചിട്ടുള്ളത്.

worlds-heaviest-woman-1

കഴിഞ്ഞ ശനിയാഴ്ച്ച ആസ്പത്രിയില്‍ പ്രവേശിക്കുമ്പോള്‍ 500 കിലോഗ്രാം ആയിരുന്നു ഇമാന്റെ ഭാരം ഇപ്പോള്‍ 30 കിലോ കുറഞ്ഞ് 470 കിലോയായി.
ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കുംവിധം യുവതിയുടെ ഭാരം കുറയേണ്ടതുണ്ട്. ഭാരം 450 കിലോയില്‍ താഴെ ആയാല്‍ മാത്രമേ ഓപ്പറേഷന്‍ ടേബിളിലേക്കുതന്നെ എത്തിക്കാന്‍ സാധിക്കൂ.
151 സെന്റീമീറ്ററാണ് ഇമാന്റെ നിലവിലെ വീതി. എന്നാല്‍ 141 സെന്റീമീറ്റര്‍ മാത്രമാണ് ലിഫ്റ്റിന്റെ വീതി. അതിനാല്‍ തന്നെ ഈ നിലയില്‍ ലിഫ്റ്റില്‍ കൊണ്ടുപോകാനും കഴിയില്ല. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ 37 കാരിയുടെ ഭാരം കുറയ്ക്കുകയാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ ലക്ഷ്യം.

eman-7593547354-eman-ahmed-021017

യുവതിയുടെ ഭാരം ഈ വര്‍ഷത്തോടെ 200 കിലോ ആക്കി കുറക്കുകയാണ് ശാസ്ത്രക്രിയയിലൂടെ ലക്ഷ്യംവെക്കുന്നത്. മൊത്തം ശരീര ഭാരത്തില്‍ 70-100 കിലോയോളം ഫ്ളൂയിഡ് ആയതിനാല്‍ കല്ലുപോലെ കട്ടിയേറിയതായിരുന്നു ഇമാന്റെ ത്വക്ക്. 30 കിലോ ഭാരം കുറഞ്ഞ യുവതിയുടെ ത്വക്ക് ഇതിനകം തന്നെ മൃദുവായി മാറുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഗുരുതരമായ ശ്വാസകോശ രോഗമുള്ളതിനാല്‍ പ്രതിദിനം 2-3 മണിക്കൂര്‍ മാത്രം ഉറങ്ങാന്‍ കഴിഞ്ഞിരുന്ന ഇമാന്, ഇപ്പോള്‍ 10-11 മണിക്കൂര്‍ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ആസ്പത്രിയില്‍ എത്തിയ ആദ്യ ദിവസത്തില്‍ ഇമാന് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നു സ്ലീപ് നാപ്പ് മെഷീന്‍ ഉപയോഗിച്ച് യുവതിയെ മയക്കുകയായിരുന്നു.

worlds-heaviest-woman-2

Film

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്

Published

on

ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ‘ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത്’ എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.

Continue Reading

Film

ഈ മാസം22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിയോക്ക് തീയറ്റർ ഉടമകൾ

തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

Published

on

ഈ മാസം 22 മുതൽ മലയാളസിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

40 ദിവസത്തിന്‌ ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. ഇത് ലംഘിക്കപ്പെടുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Continue Reading

Film

അല്ലു അർജുൻ്റെ ഭാര്യാപിതാവ് കോൺഗ്രസിൽ ചേർന്നു; ഗുണമാകുമെന്ന വിലയിരുത്തലിൽ നേതൃത്വം

കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി.

Published

on

നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി. നല്‍ഗൊണ്ടയിലെ നാഗാര്‍ജുന സാഗറിലെ ബിആര്‍എസ് നേതാവായിരുന്നു ചന്ദ്രശേഖര്‍ റെഡ്ഡി.

വ്യാഴാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ട് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് കാഞ്ചര്‍ല ചര്‍ച്ച നടത്തി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍കാജിഗിരി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാനാണ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ഉദ്ദേശിക്കുന്നത്.

2014-ന് മുമ്പ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ കാലത്ത് കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരുന്നത് സ്വന്തം കൂടിലേക്ക് വരുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചര്‍ലയെ ഉള്‍പ്പെടുത്തുന്നത് തങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തെലങ്കാന രൂപീകരണത്തിന് ശേഷം 2014-ല്‍ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ ടിആര്‍എസിനുവേണ്ടി കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 

Continue Reading

Trending