X

മകളെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയിലെറിഞ്ഞു; അച്ഛന്‍ അറസ്റ്റില്‍

ഇരുപതുകാരിയായ മകളെ കഴുത്ത് ഞെരിച്ച്‌കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ മഹുവാദി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹെതിംപൂര്‍ മതിയ ഗ്രാമത്തിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം പുഴയിലെറിയുകയായിരുന്നു.

കാജല്‍ എന്ന യുവതിയെ പിതാവ് നൗഷാദ് ആണ് കൊലപ്പെടുത്തിയത്. ഛോട്ടി ഗണ്ഡക് പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ യുവതി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തി. 2 ദിവസമായി കാജലിനെ കാണാനില്ലായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നൗഷാദും പങ്കെടുത്തിരുന്നു. ഗ്രാമത്തിലെ യുവാവുമായി മരിച്ച കാജല്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ രോഷത്തിലാണ് നൗഷാദ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

webdesk13: